ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി; ആദ്യം സമരം ഇരിക്കുക മൂന്ന് പേർ

തലസ്ഥാനത്ത് ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ആദ്യം സമരം ഇരിക്കുക മൂന്ന് പേരാണ്. സമരം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം.

അതേസമയം ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഡൽഹി സന്ദര്ശനത്തിനെതിരേയും ആശമാർ വിമർശിച്ചു. ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്ന് ആശാവർക്കർമാരുടെ സമരത്തിന് നേതൃത്വം നൽകുന്ന എം എ ബിന്ദു, എസ് മിനി എന്നിവർ പറഞ്ഞു. അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ലെന്നും ഇവർ പ്രതികരിച്ചു. ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഇവർ പ്രതികരിച്ചു.

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ദില്ലി സന്ദർശനത്തിലാണ് ആശ വർക്കർമാരുടെ പ്രതികരണം. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദ‍ർശനം എന്നിരിക്കെയാണ് ആരോഗ്യമന്ത്രിയെ വിമർശിച്ച് ആശമാർ രംഗത്ത് വന്നത്. ഇൻസെന്റിവ്‌ കൂട്ടാൻ ആണ് മന്ത്രി പോയതെങ്കിൽ നല്ലതെന്നും സമരത്തിൻ്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാർലമെൻ്റിൽ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതെന്നും സമരക്കാർ പറഞ്ഞു. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും അവർ പ്രതികരിച്ചു.

അതേസമയം ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്രത്തിൽ പോകേണ്ടതില്ലെന്നും ആശമാർ പറഞ്ഞു. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വർക്കാർമാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തിൽ ദില്ലിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ ആശ വർക്കർമാർക്ക് തരാനാണെങ്കിൽ നല്ലതാണെന്നും ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണെന്നും അത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും ആശമാർ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ