'കാലം മാറുമ്പോൾ കോലവും മാറണം, ഖദർ കൂടുതൽ ചെലവ്'; രാഹുൽ ഗാന്ധി പോലും ടീഷർട്ട് സ്ഥിരമായി ധരിക്കുന്നുവെന്ന് അബിൻ വർക്കി

യൂത്ത് കോൺഗ്രസ്‌കാർ ഖദർ ധരിക്കുന്നത് കുറവാണെന്ന് പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിന് മറുപടിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കാലാനുസൃതമായ മാറ്റം രാഷ്ട്രീയത്തിലും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും വസ്ത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് അബിൻ വർക്കിയുടെ പ്രതികരണം. താൻ ഖദർ ധരിക്കുന്നയാളാണ് എന്നാൽ ഖദർ മാത്രം ധരിക്കുന്ന ആളല്ലെന്നും ഖദർ ഐഡൻറിറ്റിയോട് വിയോജിപ്പില്ലെന്നും അബിൻ വർക്കി പറഞ്ഞു. ഇപ്പോൾ വർഷം 2025 ആണ്. ഗാന്ധിജിയെ പോലെ അൽപ വസ്ത്രധാരിയായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന്റെ സാഹചര്യമോ അംഗീകാരമോ ഇന്നില്ല. രാഹുൽ ഗാന്ധി പോലും ടീഷർട്ട് സ്ഥിരമായി ധരിക്കുന്ന രാഷ്ട്രീയക്കാരനാണ്.

ഖദർ മാത്രം ധരിക്കണമെന്ന് മാറ്റത്തിന്റെ മാറ്റൊലികൾ കേൾക്കാത്തവരുടെ അഭിപ്രായമെന്നും അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചു. ഖദർ മുണ്ടും ഷർട്ടും ധരിച്ച് പുറത്തിറങ്ങണമെങ്കിൽ വസ്ത്രത്തിന്റെ വിലയേക്കാൾ കൂടുതൽ ചെലവാണ്. ഖദറും ഖാദി ബോർഡും കാലാനുസൃതമായ മാറ്റത്തിന് വിധേയമാകണം. ഞാൻ ഒന്നോ രണ്ടോ ദിവസം ഖദറും ബാക്കി ദിവസങ്ങളിൽ കളർ വസ്ത്രങ്ങളും ടീഷർട്ടും ജീൻസും ധരിക്കും. കാലം മാറുമ്പോൾ കോലവും മാറാൻ ഉള്ളതെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്