മാതൃഭൂമിയിൽ ഗാന്ധിയെ അനുസ്മരിച്ച് മോഹന്‍ഭാഗവതിന്റെ ലേഖനം; പ്രസിദ്ധീകരിച്ച നടപടിയെ പരോക്ഷമായി ന്യായീകരിച്ച്‌ പത്രം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആർ.എസ്..എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് “മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം” എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനം വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം ലേഖനം പ്രസിദ്ധപ്പെടുത്തിയ പത്രത്തിന്റെ നടപടിയെ പരോക്ഷമായി ന്യായീകരിക്കുന്ന തരത്തിലുള്ള വിശദീകരണവുമായാണ് മാതൃഭൂമി പത്രം ഇന്ന് പുറത്തിറങ്ങിയത്. ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് കണ്ട് നിരോധിക്കപ്പെട്ടിരുന്ന ആർ.എസ്.എസിന്റെ ഇപ്പോഴത്തെ തലവൻ ഗാന്ധിയെ കുറിച്ച് ലേഖനം എഴുതുന്നതിലെയും അത് പ്രസിദ്ധീകരിക്കുന്നതിലെയും അനൗചിത്യത്തെ പത്രം ഉൾക്കൊണ്ടു എന്ന തരത്തിൽ ഉള്ളതല്ല മാതൃഭൂമിയുടെ വിശദീകരണം.

ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജില്‍ ഗാന്ധിയുടെ കാരിക്കേച്ചറിനൊപ്പം നല്‍കിയ ചെറു കുറിപ്പിന്റെ തലക്കെട്ട് ‘ഗാന്ധിജിയും ആര്‍.എസ്.എസും’ എന്നാണ്. അതിനു താഴെ “മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം തിരികൊളുത്തിയത് വന്‍വിവാദത്തിന്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ അനുകൂലിക്കുന്നവര്‍ ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന് പറയുന്നത് വൈരുദ്ധ്യമാണെന്നും അവര്‍ പറയുന്നു. പ്രതികരണങ്ങള്‍ ഇവിടെ” എന്ന് എഴുതിയിരിക്കുന്നു.

എഡിറ്റോറിയല്‍ പേജില്‍ “‘മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം ഭിന്നാഭിപ്രായങ്ങള്‍ക്കു വഴിതുറക്കുകയാണ്. രാഷ്ട്രപിതാവിനെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ എഴുത്തെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. പ്രതികരണങ്ങള്‍ ഇവിടെ” എന്നും എഴുതിയിരിക്കുന്നത് കാണാം. ഇതിന് താഴെ “ആർ.എസ് എസിന്റേത് നാടകം” എന്ന തലക്കെട്ടിലുള്ള എ.കെ.ആന്റണിയുടെ ലേഖനം. “ഗോഡ്‌സെ ദേശഭക്തനാണോ?” എന്ന സീതാറാം യെച്ചൂരിയുടെ കുറിപ്പ്. “ഗാന്ധിഘാതകർ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു” എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് എന്നിവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ കുറിപ്പുകളും പത്രം നല്‍കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ