അങ്ങാടിപ്പുറത്തിന് പുറമെ കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

മലപ്പുറം അങ്ങാടിപുറത്തിന് പുറമെ കോട്ടയ്ക്കലിലും വിഷു ആശംസ പോസ്റ്റർ വിവാദം. ശ്രീകൃഷ്ണന് മുന്നിൽ മന്തിയും ചിക്കനും വിളമ്പിയ പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലാണ് വിവാദം. സംഭവത്തിൽ കോട്ടയ്ക്കൽ പോലീസ് കേസെടുത്തു.

കോട്ടയ്ക്കലിലെ അറേബ്യൻ മജ്‌ലിസ്, റെയ്ദാൻ എന്നീ മന്തിക്കടകൾക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശ്രീകൃഷ്ണന് മുന്നിൽ മന്തിയും ചിക്കനും വിളമ്പിയ ചിത്രം പ്രചരിപ്പിച്ച് മതസൗഹാർദം വ്രണപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി.

കഴിഞ്ഞദിവസം മലപ്പുറം അങ്ങാടിപ്പുറത്തെ ‘യമാമ ഷവായ’ പുറത്തിറക്കിയ പോസ്റ്റർ വിവാദമായതോടെ മങ്കട പോലീസ് കേസെടുത്തിരുന്നു. സമാനരീതിയിലുള്ള പോസ്റ്റർ പുറത്തിറക്കിയതിന് ചേർത്തലയിലെ മെഹർ മന്തിക്കടക്കെതിരേയും നേരത്തേ കേസെടുത്തിരുന്നു.

Latest Stories

ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

രാഹുല്‍ ഗാന്ധി എത്തുന്ന ദിവസം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; കര്‍ണാടകയില്‍ മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്; വേട്ട തുടര്‍ന്ന് കേന്ദ്രം

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി. വി. അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, തന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനേക്കാള്‍ പൊക്കത്തിലും കയറുമെന്ന് മന്ത്രി കെ രാജന്‍; 'ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ല വീട്ടുകാരന്‍'

എറണാകുളത്ത് യുവാവിനെ ഫ്രൈയിംങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഒരാൾ കസ്റ്റഡിയിൽ

ലോൺ ആപ്പ് ഭീഷണി: കാണാതായ വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; 'മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ ഉണ്ടായിരുന്നില്ല, അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു'

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണ നിരക്ക് അറിയാം

“ഈർപ്പച്ചൂട്: കേരളം നേരിടുന്ന നിശ്ശബ്ദ കാലാവസ്ഥാ ദുരന്തം”

കപ്പല്‍ പിടിച്ചെടുത്തതിന്റെ പ്രതികാരം: യുഎസ് യുദ്ധക്കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍