മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കാന്‍ ഒരുങ്ങി ബി.ജെ.പി; ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളകുട്ടി എന്‍.ഡി.എ സ്ഥാനാർത്ഥിയായേക്കുമെന്നു സൂചന. അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥി ആയാൽ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് സ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ മത്സരം കടുപ്പിക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടൽ. അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയായെത്തിയാൽ ഗുണം ചെയ്യുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെയും വിലയിരുത്തൽ. എന്നാൽ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചില്ല.

പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ വികാരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ദേശീയ ഉപാദ്ധ്യക്ഷനെ തന്നെ ബി.ജെ.പി രംഗത്തിറക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ തവണ ബി.ജെ.പി പാലക്കാട് മേഖല പ്രസിഡന്‍റ് വി. ഉണ്ണിക്കൃഷ്ണനായിരുന്നു എന്‍.ഡി.എ സ്ഥാനാർത്ഥി. 82,332 വോട്ടുകളാണ് എന്‍.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ നിർണായക ശക്തിയാകാമെന്നും ബി.ജെ.പി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. തവനൂർ , വള്ളിക്കുന്ന് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ അവകാശവാദം.

Latest Stories

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി; ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

ശത്രുവിന്റെ ശത്രു മിത്രം, പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പുതിയ തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; അഫ്ഗാനിസ്ഥാനുമായി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നു; അതിര്‍ത്തി കടന്നെത്തിയത് 160 ട്രക്കുകള്‍

ആ വിഖ്യാത ചിത്രം നിക് ഉട്ടിന്റേതല്ല? ക്രെഡിറ്റിൽ നിന്ന് പേര് ഒഴിവാക്കി വേൾഡ് പ്രസ് ഫോട്ടോ

കിലി പോള്‍ ഇനി മലയാള സിനിമയില്‍; 'ഉണ്ണിയേട്ടനെ' സ്വീകരിച്ച് ആരാധകര്‍, വീഡിയോ

RCB VS KKR: ആരാധകരെ ആ പ്രവർത്തി ദയവായി ചെയ്യരുത്, മത്സരത്തിന് മുമ്പ് അഭ്യർത്ഥനയുമായി ആകാശ് ചോപ്ര; കോഹ്‌ലി സ്നേഹം പണിയാകുമോ?

മെസി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹാക്കാമെന്ന പേരില്‍ സ്വര്‍ണവ്യാപാര മേഖലയില്‍ തട്ടിപ്പ്; ജ്വല്ലറികളില്‍ നിന്ന് പണം തട്ടുകയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ജസ്റ്റിന്‍ പാലത്തറ വിഭാഗത്തെ കുറിച്ച് അന്വേഷണം വേണമെന്ന് AKGSMA

പാക്കിസ്ഥാന്‍ സേനയ്ക്ക് ബലൂചിസ്ഥാന്‍ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടു; പുതിയ രാജ്യം പ്രഖ്യാപിക്കാന്‍ ബലൂചികള്‍; രാജ്യത്തെ പിന്തുണയ്ക്കണമെന്ന് ഇന്ത്യയോട് നേതാക്കള്‍

പ്രവാസികള്‍ക്കും പ്രതിസന്ധിയായി ട്രംപ്, ഇന്ത്യയ്ക്കും ഇളവില്ല; യുഎസില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനും ഇനി നികുതി നല്‍കണം