‘നിലമ്പൂരിൽ മത്സരിക്കില്ലെന്ന അൻവറിന്റെ തീരുമാനം നല്ലത്, യുഡിഎഫ് വാതിൽ കൊട്ടി അടച്ചിട്ടില്ല’; കെ മുരളീധരൻ

നിലമ്പൂരിൽ മത്സരിക്കില്ലെന്ന പി വി അൻവറിന്റെ തീരുമാനം നല്ലതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യു ഡി എഫ് സ്ഥാനാർത്ഥിയെ അംഗീകരിച്ചുകൊണ്ട് പി വി അൻവറിന് പാർട്ടിയിലേക്ക് കടന്നുവരാം എന്നും ആരും വാതിൽ കൊട്ടിയടക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പിണറായിസത്തിനെതിരെ പോരാടുന്ന അൻവർ യുഡിഎഫിനൊപ്പം സഹകരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

പിണറായി വിജയന്റെ ഒൻപത് വർഷത്തെ ഭരണം, ഇതൊന്നും ചർച്ച ചെയ്യാതെ ഒരു വ്യക്തിയെ മാത്രം ശ്രദ്ധിച്ചാൽ ശരിയാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. അൻവറിന് എപ്പോൾവേണമെങ്കിലും പുനഃപരിശോധിക്കാം. യു ഡി എഫ് സ്ഥാനാർത്ഥിയെ അംഗീകരിച്ചുകൊണ്ട് കടന്നുവരാം. പക്ഷേ ഞങ്ങൾക്ക് കാത്തിരിക്കാൻ നിവൃത്തിയില്ല. ഞങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ആരും വാതിൽ കൊട്ടിയടക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം തൃണമൂൽ പാർട്ടിയുമായി വരുന്നതുകൊണ്ട് അൻവറിനെ സ്ഥിരാംഗമാക്കി മാറ്റാൻ പ്രയാസമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും യുഡിഎഫിനെ വിമർശിക്കുന്നതിൽ അർത്ഥമെന്താണ് മനസ്സിലാകുന്നില്ല. പ്രതിപക്ഷ നേതാവ് മാത്രമല്ല അൻവറിൻ്റെ കാര്യത്തിൽ തീരുമാനം എടുത്തതെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം ആര് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് നിലമ്പൂർ ജയിച്ചേ പറ്റൂ എന്നും ഞങ്ങൾ മുന്നോട്ടുനീങ്ങുകയാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ