ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി; അൻവറിന്റെ സ്ഥാനാർഥി എഐസിസി അം​ഗം എൻകെ സുധീർ

പാലക്കാടിന് പിന്നാലെ ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻകെ സുധീർ പിവി അൻവർ നയിക്കുന്ന ഡിഎംകെയുടെ സ്ഥാനാർഥിയാകും. ഇന്നലെ രാത്രി അൻവറുമായി നടന്ന ചർച്ചയ്ക്കൊടുവിലാണ് ചേലക്കരയിൽ എൻകെ സുധീർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവും കെപിസിസി സെക്രട്ടറി പദവും ഉൾപ്പെടെ വഹിച്ചിട്ടുള്ള എൻകെ സുധീർ, എഐസിസി അം​ഗവും ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ മുൻ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്നു. സുധീർ തന്നെയാണ് താൻ മത്സരിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമെന്നാണ് എൻകെ സുധീർ അറിയിച്ചത്.

ഇത്തവണ ചേലക്കരയിൽ കോൺഗ്രസ് തന്നെ സ്ഥാനാർഥിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ എന്നാണ് അറിയുന്നു. എന്നാൽ രമ്യാ ഹരിദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കമെന്ന് കരുതുന്നു.

Latest Stories

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ

താൻ നൊബേല്‍ സമ്മാനത്തിന് അർഹനെന്ന് അരവിന്ദ് കെജ്‌രിവാൾ; അഴിമതി വിഭാഗത്തിലായിരിക്കുമെന്ന പരിഹാസവുമായി ബിജെപി

ആകാശ് ദീപിന്റെ സഹോദരിയുടെ രോ​ഗാവസ്ഥ: നിർണായക വെളിപ്പെടുത്തലുമായി ഋഷഭ് പന്ത്

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതി പിടിയില്‍; ടെയ്‌ലര്‍ രാജ പിടിയിലാകുന്നത് 26 വര്‍ഷങ്ങള്‍ക്കിപ്പുറം

‘കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക, ആരോഗ്യമേഖലയിൽ മികച്ച നേട്ടം ഉണ്ടാക്കാനായി'; പിണറായി സർക്കാരിനെ പ്രശംസിച്ച് ഗവർണർ

ഉണ്ണി മുകുന്ദൻ മർദിച്ചതിന് തെളിവില്ല, നടന്നത് പിടിവലി മാത്രം, നടനും മുൻ മാനേജറുമായുളള കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

IND vs ENG: : ലോർഡ്‌സ് ആ താരത്തിന്റെ വിടവാങ്ങൽ ടെസ്റ്റോ?

ഡാന്‍സ് ബാറുകള്‍ നടത്തുന്നതും അവരാണ്; മുംബൈയെ നശിപ്പിക്കുന്നത് ദക്ഷിണേന്ത്യക്കാര്‍; മര്‍ദ്ദനത്തിന് പിന്നാലെ വിദ്വേഷ പ്രസംഗവുമായി ശിവസേന എംഎല്‍എ