നിലമ്പൂരിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് ‘കത്രിക’ ചിഹ്നത്തിൽ മത്സരിക്കാം. അൻവറിന് കത്രിക ചിഹ്നം അനുവദിച്ചു. അൻവർ മത്സര രംഗത്ത് നിന്നും പിന്മാറില്ല. അതേസമയം നിലമ്പൂരിൽ മത്സരരംഗത്തുള്ളത് 10 പേർ മാത്രമാണ്. അൻവറിന്റെ അപരൻ അടക്കം 4 പേർ മല്സരത്തില് നിന്നും പിന്മാറി. ഇതോടെ നിലമ്പൂരിൽ ചിത്രം തെളിഞ്ഞു.
നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് ഇതുവരെ പത്രികകൾ പിൻവലിച്ചു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയടക്കം പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്.