ചോദ്യത്തിന് മറുപടി കൊടുത്തതാണ്, പറഞ്ഞതിനെ വളച്ചൊടിച്ചു; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മനസിൽ പോലും ചിന്തിക്കാത്ത കാര്യത്തെ വളച്ചൊടിച്ചുവെന്നും ചോദ്യത്തിന് മറുപടി കൊടുത്തതാണെന്നും പാർട്ടിക്കെതിരെ പറഞ്ഞതല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഒരാൾക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ പറയില്ല. ചില സാഹചര്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാർത്ഥ്യമാണെന്നും ആർക്കെതിരെയും പറഞ്ഞതല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പാലക്കാട് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന ചോദ്യം വന്നപ്പോൾ പറഞ്ഞതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പറയുന്നതിലെ മറുവശമെടുത്ത് വാർത്ത പ്രചരിപ്പിക്കുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. പാർട്ടിക്കപ്പുറം ഒന്നുമില്ല. അതേസമയം ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ലെന്നും പറയാനുള്ളത് പാർട്ടിയിൽ പറഞ്ഞു കൊള്ളാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Latest Stories

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി

തൃശൂര്‍ യുഡിഎഫ് എടുത്തു; 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു; ലീഡ് നില കേവല ഭൂരിപക്ഷത്തില്‍

അഭിമാനകരമായ വിജയം, സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡിൽ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം

മുട്ടടയില്‍ സിപിഎമ്മിനെ മുട്ടുകുത്തിച്ച് വൈഷ്ണ സുരേഷ്; നിയമ പോരാട്ടത്തിലൂടെ വോട്ടര്‍പട്ടികയില്‍ തിരിച്ചെത്തി ഇടത് കോട്ടയില്‍ അട്ടിമറി ജയം

വെള്ളാപ്പള്ളി നടേശന്റെ വാർഡിൽ യുഡിഎഫിന് ജയം

തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ കുതിച്ചുചാട്ടം; എല്‍ഡിഎഫ്- എന്‍ഡിഎ ഇഞ്ചോടിഞ്ച് പോര്, യുഡിഎഫ് മൂന്നാമത്

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍