'സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പ്'; അനില്‍ ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവെച്ചു

ബി.ബി.സി. ഡോക്യുമെന്ററിക്ക് അനുകൂലമായ നിലപാട് സ്വീകരച്ചുള്ള പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അനില്‍ ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ചൊഴിഞ്ഞു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനില്‍ പരസ്യമാക്കിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പെന്ന് അനില്‍ ട്വീറ്റ് ചെയ്തു. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും, എ.ഐ.സി.സി സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ സ്ഥാനവുമാണ് അനില്‍ പാര്‍ട്ടിയില്‍ വഹിച്ചിരുന്നത്.

അനിലിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് വി.ടി. ബല്‍റാം പ്രതികരിച്ചു. പദവിയുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹം സജീവമായിരുന്നില്ല. പദവികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പ്രതികരിച്ചു.

പലപ്പോഴും ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ മീറ്റിംഗുകള്‍ക്ക് പോലും അനില്‍ ആന്റെണി പങ്കെടുക്കാറില്ലന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ബി ബി സി വിവാദം ഉയരുന്നത് വരെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയത് പോലുമില്ലായിരുന്നു.

മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനില്‍ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോണ്‍ഗ്രസില്‍ വന്‍ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളേക്കാള്‍ ബിബിസിയുടെ വീക്ഷണത്തിനു മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനില്‍ പറഞ്ഞത്. ഇതിന് പിന്നാലെ അനിലിനെ പരസ്യമായി തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തുവരികയായിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍