കിറ്റക്‌സിനെ ക്ഷണിക്കാന്‍ ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് മന്ത്രി നേരിട്ടെത്തുന്നു; കൂടിക്കാഴ്ച കിഴക്കമ്പലം കിറ്റക്‌സ് ആസ്ഥാനത്ത്

തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്‌സ് ഗ്രൂപ്പിന് ക്ഷണവുമായി ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി നാളെ കിറ്റക്‌സ് ആസ്ഥാനത്തെത്തും. ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി എസ് സവിത മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സാബു എം ജേക്കബിനെ നേരില്‍ കണ്ട് ക്ഷണിക്കുന്നതിനായി കിറ്റക്‌സ് ആസ്ഥാനത്തെത്തുന്നത്. കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ മന്ത്രി സവിത നാളെ എത്തുമെന്ന് കിറ്റക്‌സ് പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

202425 സാമ്പത്തിക വര്‍ഷത്തില്‍ 1001.34 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 631.17 കോടി രൂപയായിരുന്നു. ഇതോടെ കഴിഞ്ഞവര്‍ഷത്തെ സംയോജിത ലാഭം 55.83 കോടി രൂപയില്‍ നിന്ന് 143.14% കുതിച്ച് 135.74 കോടി രൂപയിലുമെത്തി. കഴിഞ്ഞവര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ സംയോജിത ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 19.74 കോടി രൂപയില്‍ നിന്ന് 61.15% മുന്നേറി 31.81 കോടി രൂപയായെന്ന് കമ്പനി സ്റ്റോക്ക് എക്സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.

കഴിഞ്ഞപാദ മൊത്ത വരുമാനം 176.29 കോടി രൂപയില്‍ നിന്ന് 72.94% ഉയര്‍ന്ന് 304.85 കോടി രൂപയായി. കിറ്റെക്സിന്റെ വാര്‍ഷിക വരുമാനത്തിലെ വളര്‍ച്ച നിക്ഷേപകര്‍ക്ക് നല്‍കിയ ലാഭം ചെറുതല്ല. കിറ്റെക്‌സ് ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 300 ശതമാനത്തിലധികം നേട്ടമാണ്. 2024 ജൂലൈയില്‍ വെറും 69 രൂപയായിരുന്ന ഓഹരി വില ഇപ്പോള്‍ 334 ശതമാനം ഉയര്‍ന്ന് 300 രൂപയിലെത്തി. 2024 ന്റെ രണ്ടാം പാതിയിയില്‍ ഓഹരി വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും അതിശയകരമായ വളര്‍ച്ച ഓഹരി കാഴ്ചവച്ചുവെന്നതാണ് ശ്രദ്ധേയം.

തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപമായിരുന്നു കിറ്റക്സ് നടത്തിയിരുന്നത്. രണ്ട് നിര്‍മാണങ്ങളാണ് കിറ്റക്‌സ് അവിടെ ലക്ഷ്യംവെച്ചിരുന്നത്. അതില്‍ ഒരു പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഏതാണ് പൂര്‍ത്തിയായിക്കഴിഞ്ഞു. അതിനുപിന്നാലെയാണ് ഇപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നുകൂടി കിറ്റക്‌സിന് ക്ഷണം വന്നിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി