മലയോര കർഷകർക്കിടയിലെ രക്തസാക്ഷിയാണ് നിലമ്പൂരിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ലാസുകാരൻ അനന്തുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. അനാസ്ഥയാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. കേന്ദ്ര സർക്കാർ വേണ്ട നിർദ്ദേശങ്ങൾ നൽകി. നിർദേശങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ജോർജ് കുര്യൻ പറഞ്ഞു.
‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
