സര്‍ക്കാര്‍ ക്ഷണമില്ലെങ്കില്‍ പങ്കെടുക്കില്ലെന്ന് അലോക് വര്‍മ്മ, സില്‍വര്‍ ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍

സില്‍വര്‍ ലൈന്‍ സംവാദവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. സംവാദത്തില്‍ നിന്ന് സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ അറിയിച്ചു. സംവാദം നടത്തേണ്ടത് സര്‍ക്കാരാണ്. കെ റെയിലല്ല. ക്ഷണക്കത്ത് അയക്കേണ്ടത് കെ റെയില്‍ അല്ല സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി അസോക വര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

സര്‍ക്കാര്‍ പ്രതിനിധിയോ, ചീഫ് സെക്രട്ടറിയോ കത്ത് അയക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സംവാദത്തിന് എത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയെന്ന നിലയിലാണ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കത്തയച്ചത് കെ റെയിലാണെന്നും, ക്ഷണക്കത്ത് ഏകപക്ഷീയമാണെന്നും അലോക് വര്‍മ്മ ആരോപിച്ചു.

പദ്ധതി അനുകൂല സംവാദം എന്ന കത്തിലെ പരാമര്‍ശം പിന്‍വലിക്കണം. കത്തിലെ ഭാഷ ശരിയല്ല. പദ്ധതിയുടെ ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചര്‍ച്ചയെന്നാണ് പറയുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. സംവാദത്തില്‍ നിന്ന് ജോസ്ഫ സി മാത്യുവിനെ മാറ്റിയതിലും അലോക് വര്‍മ്മ അതൃപ്തി പ്രകടിപ്പിച്ചു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സംവാദത്തില്‍ പങ്കെടുക്കുവെന്നാണ് ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.

പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലോക് വര്‍മ്മയ്ക്ക് പുറമേ കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോനെയാണ് പാനലില്‍ തിരഞ്ഞെടുത്തത്.

സര്‍ക്കാര്‍ രാഷ്ട്രീയ ചോദ്യങ്ങളെ ഭയക്കുന്നുവെന്നാണ് ഒഴിവാക്കിയതിന് പിന്നാലെ ജോസഫ് സി മാത്യു പ്രതികരിച്ചത്. തന്നെ ഒഴിവാക്കിയത് എതിര്‍ ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നത് കൊണ്ടാണ്. ചീഫ് സെക്രട്ടറി രേഖാമൂലമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. സംവാദത്തില്‍ പങ്കെടുക്കാന്‍ താന്‍ സദ്ധത അറിയിക്കുച്ചിരുന്നു. ചര്‍ച്ചയില്‍ നിന്ന്് ഒഴിവാക്കിയെങ്കില്‍ അത് വിളിച്ച് പറയാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് തനിക്ക് പരാതിയുണ്ടെന്നും ജോസഫ് സി.മാത്യു പറഞ്ഞിരുന്നു.

ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്തുന്നത്.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ