അലൈന്‍മെന്റില്‍ മാറ്റം വരുത്തി, കെ റെയില്‍ മറുപടി പറയണം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് ആവര്‍ത്തിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നേര്‍രേഖയിലൂടെ പോകുമെന്ന് പറഞ്ഞ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതില്‍ കെ റെയില്‍ അധികൃതര്‍ തന്നെ മറുപടി പറയണം. പത്ത് മുതല്‍ ഇരുപത് മീറ്റര്‍ വരെ മാറ്റം വരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് കിലോമീറ്റര്‍ വരെയാണ് മാറ്റിയത്.

കെ റെയിലിന്റെ സൈറ്റില്‍ ആദ്യം പ്രസിദ്ധീകരിച്ച മാപ്പ് പിന്നീട് അപ്രത്യക്ഷമായി. ലിഡാര്‍ സര്‍വേ പ്രകാരമുള്ള മാപ്പ് ആണോ സൈറ്റിലുള്ളത് എന്ന് അവര്‍ വിശദീകരിക്കണം. കെ റെയിലുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന എല്ലാ വാദങ്ങളും പൊളിയുകയാണ്. ഏത് അലൈന്‍മെന്റാണ് ഔദ്യോഗികമെന്നും കെ റെയില്‍ വ്യക്തമാക്കണം.

ആദ്യം പ്രസിദ്ധീകരിച്ച അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രം സര്‍ക്കാര്‍ മുന്നോട്ട് പോകാവൂ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ സംസ്ഥാന വ്യാപകമായി ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വേയുമായി മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കല്ലിടല്‍ നിര്‍ത്തി വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.സര്‍വേ തുടരാന്‍ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന്് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍വേ നിര്‍ത്തിവച്ചിട്ടില്ലെന്നും ഏജന്‍സികള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് കെ റെയില്‍ അറിയിച്ചത്.-

Latest Stories

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍