ആലത്തൂരില്‍ രമ്യയുടെ യമണ്ടന്‍ മുന്നേറ്റം; ലീഡ് ഒരു ലക്ഷം കടന്നു

ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റെ അട്ടിമറി മുന്നേറ്റം. ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുകളുടെ ലീഡാണ് രമ്യയ്ക്ക് ഇപ്പോള്‍ ഉള്ളത്. ഇടത് കോട്ടകളിലും വന്‍ നേട്ടം ഉണ്ടാക്കിയാണ് രമ്യ ഹരിദാസിന്റെ കുതിപ്പ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു രണ്ടാമതുള്ളപ്പോള്‍ എന്‍ഡിഎയുടെ ടി.വി ബാബു മൂന്നാമതാണ്.

ഇതു ജനം തന്ന വിജയമെന്നാണ് രമ്യയുടെ മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണം. അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്നെന്നും ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും രമ്യ പറഞ്ഞു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 1,12,896 വോട്ടുകളുടെ ലീഡാണ് രമ്യയ്ക്ക് ഉള്ളത്. 3,93,357 വോട്ടുകള്‍ രമ്യ നേടി. എല്‍ഡിഎഫിന്റെ പി.കെ ബിജു 2,80,461 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍ഡിഎയുടെ ടി.വി ബാബു 69,117 വോട്ടുകളാണ് നേടിയിരിക്കുന്നത്.

പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇടതു കോട്ടകളിലെല്ലാം രമ്യയാണ് മുന്നേറുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ രമ്യ അട്ടിമറി വിജയം നേടുമെന്ന് സര്‍വേകളും പ്രവചിച്ചിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...