എകെജിയെ അപമാനിക്കുന്നവര്‍ അല്‍പ്പജ്ഞാനികളെന്ന് വിഎസ്

എകെജിയെ അപമാനിക്കുന്നവര്‍ അല്‍പ്പജ്ഞാനികളും ഹൃസ്വദൃഷ്ടികളുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അത്തരക്കാരെ കൂപമണ്ഡുകങ്ങളെന്നേ വിളിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വിടി ബല്‍റാം എകെജിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു വിഎസിന്റെ വിമര്‍ശനം. തിരുവന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച “അറിയുക എകെജിയെ” എന്ന സെമിനാര്‍ ഉദ്ഘടാനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച നേതാവായിരുന്നു എകെജി. നിയമങ്ങളുടേയും അച്ചടക്കലംഘനങ്ങളുടേയും വേലിക്കെട്ടുകള്‍ ചാടിക്കടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ഇന്ദിരാഗാന്ധി പോലും ബഹുമാനത്തോടെ മാത്രമേ കണ്ടിരുന്നുള്ളു. എകെജിയെ അപമാനിക്കുന്ന അല്‍പ്പജ്ഞാനികളായവരെ കൂപമണ്ഡൂകങ്ങളെന്നേ വിളിക്കാന്‍ കഴിയൂ എന്നും വിഎസ് പരിഹസിച്ചു.

ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കേണ്ട കാലഘട്ടമാണ് നിലവിലുള്ളതെന്നും അത്തരം ഏകാധിപത്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ എല്ലാ വിഭാഗമാള്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മറ്റിയില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി ഉടലെടുത്ത വിവാദവിഷയങ്ങളെക്കുറിച്ച് വിഎസ് പ്രത്യക്ഷമായി പരാമര്‍ശിക്കാതെ പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം