കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് കാലം ഒരിക്കല്‍ മറുപടി തരും; ഇത് വിധിയല്ല നിങ്ങളുടെ എ ടീം തന്ന പതിനെട്ടിന്റെ പണിയാണ്; വിമര്‍ശിച്ച് ഐഷ സുല്‍ത്താന

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി കാലം കാത്തുവെച്ച മറുപടിയെന്ന് സംവിധായക ഐഷ സുല്‍ത്താന. ഇത് വിധിയല്ലെന്നും എഎപിയുടെ തന്നെ എ ടീമായ ബിജെപി തന്ന പതിനെട്ടിന്റെ പണിയാണ്. ജനാധിപത്യത്തേ പുച്ഛത്തോടെ കാണുന്ന കൂട്ടര്‍ക്ക് കുട പിടിച്ച് നില്‍ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഒരു ദിവസം അവര്‍ നിങ്ങളുടെ കുടയും കൊണ്ട് പോകുമെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പണ്ട് കോണ്‍ഗ്രസ്സ് വിമുക്ത ഭാരതം സ്വപ്നം കണ്ട് ബിജെപിയെന്ന എ ടീമും ബിടീമായ എഎപികൂടി ഒത്തു കളിച്ചപ്പോള്‍ കാലം ഒരിക്കല്‍ മറുപടി തരുമെന്ന് കരുതിയില്ല അല്ലെ? ഇത് വിധിയല്ല നിങ്ങളുടെ തന്നെ എ ടീം നിങ്ങള്‍ക്ക് തന്ന പതിനെട്ടിന്റെ പണിയാണ്…

എഎപിയെ ആപ്പ് വെച്ചു ചതിച്ചത് എഎപിയുടെ തന്നെ എ ടീം ആയ ബിജെപി തന്നെയാണ്…
ഇനി ഇത് കോണ്‍ഗ്രസ്സിന്റെയും എഎപിയുടെയും തമ്മില്‍ തല്ലിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു പറഞ്ഞു തള്ളാതിരിക്കുക കാരണം അരി ഭക്ഷണം കഴിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും മനസിലാവുന്ന കാര്യമാണ്. ബിജെപി എ ടീമും എഎപിയുടെ ബി ടീമും തമ്മിലുള്ള ഗൈയിം

ജനാധിപത്യത്തേ പുച്ഛത്തോടെ കാണുന്ന കൂട്ടര്‍ക്ക് കുട പിടിച്ച് നില്‍ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഒരുദിവസം അവര്‍ നിങ്ങളുടെ കുടയും കൊണ്ട് പോകുമെന്ന്, ഇതിപ്പോ അനുഭവമേ ഗുരു… എന്നതാണല്ലോ… ചൊല്ല്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി