വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ട് പുതുമുഖങ്ങളില്‍ മൂന്ന് എംഎല്‍എമാരും തിരുവനന്തപുരം നഗരസഭ മേയറും ഉള്‍പ്പെട്ടിട്ടുണ്ട്.

ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബിക, അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍. ഇതിനുപുറമേ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ആര്‍പി ശിവജി, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയ മറ്റ് പുതുമുഖങ്ങള്‍. അതേസമയം വയനാട് സിപിഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തിരഞ്ഞെടുത്തു. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

Latest Stories

INDIAN CRICKET: രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്‍, ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായരും സായി സുദര്‍ശനും ടീമില്‍, റിഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്; നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണ

പാലക്കാട് ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; തകർന്നത് പാലക്കാട്- തൃശൂർ രണ്ടുവരി പാത

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ റോഡ് ഷോയും ആഘോഷവും; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

'മോഹൻലാലോ മമ്മൂട്ടിയോ? ഇത് അൽപ്പം അന്യായമായ ചോദ്യമാണ്..; കിടിലൻ മറുപടി നൽകി നടി മാളവിക മോഹനൻ

'മധുരയില്‍ നിന്നും വിജയ് മത്സരിക്കും; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; അതിരുവിട്ട ആത്മവിശ്വാസവുമായി തമിഴക വെട്രി കഴകം

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കോഴിക്കോട് ജില്ലയിൽ കാറ്റും മഴയും, നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

'350 ദിവസത്തോളം വെറുതെ ഇരുന്നു, അദ്ദേഹത്തെ ഞാൻ ബ്ലോക്ക് ആക്കിയിരിക്കുകയാണ്'; സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്