ഉപദേശികളുടെ ബാഹുല്യത്തിന്റെ പേരിലെ വിമർശനങ്ങൾ വീണ്ടും അവഗണിച്ച് സര്‍ക്കാർ; വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വൻതുക ചെലവിട്ട് അയര്‍ലണ്ടിൽ നിന്നും ഉപദേശകൻ 

ഉപദേശികളുടെ ബാഹുല്യത്തിന്റെ പേരിലെ വിമർശനങ്ങൾ അവഗണിച്ച് സര്‍ക്കാർ വീണ്ടും ഉപദേശകനെ നിയമിച്ചു. കഴക്കൂട്ടത്ത് സ്ഥാപിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപദേശകനായി വിദേശിയായ ഡോ.വില്യം ഹാളിനെയാണ് നിയമിച്ചത്. അലവന്‍സും ഓണറേറിയവും ഉള്‍പ്പെടെ 10.21 ലക്ഷം രൂപ വില്യം ഹാളിന്റെ ഓരോ വരവിനും സര്‍ക്കാര്‍ ചെലവിടണം. നിപ വൈറസ് ബാധയുടെ ആദ്യഘട്ടത്തിനു ശേഷമാണ് സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്തെ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഉപദേശകനായാണ് വിദേശിയായ ഡോ.വില്യം ഹാളിനെ നിയമിക്കുന്നത്. അയര്‍ലണ്ടിലെ സ്‌കൂൾ ഓഫ് മെഡിസിന്‍ ആന്റ് മെഡിക്കല്‍ സയന്‍സിലെ മൈക്രോ ബയോളജിസ്റ്റാണ് ഡോ.വില്യം ഹാൾ.

രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ആവശ്യമെങ്കില്‍ കാലാവധി നീട്ടി നല്‍കും. അദ്ദേഹത്തിന്റെ ഓരോ കേരള സന്ദര്‍ശനത്തിനും ഭീമായ തുകയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. യാത്രാബത്തയായി 2.87 ലക്ഷം. താമസത്തിന് മൂന്നു ലക്ഷം. ഓണറേറിയം 3.54 ലക്ഷം. അലവന്‍സായി 79,642 രൂപ ഇങ്ങനെയാണ് ചെലവ്. എല്ലാം ഡോളറിലാണ് നൽകേണ്ടത്.

ഒരു വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ടു തവണ വില്യം ഹാള്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്നും നിയമന ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആറ് ഉപദേശകരുണ്ട്. മാധ്യമ ഉപേഷ്ടാവായി ജോൺ ബ്രിട്ടാസ് , അച്ചടി മാധ്യമ ഉപദേഷ്ടാവായി പ്രഭാവർമ്മ, ശാസ്ത്ര ഉപദേഷ്ടാവായി എം.സി ദത്തൻ, നിയമ ഉപദേശകനായി എൻ.കെ. ജയകുമാർ , വികസന ഉപദേഷ്ടാവായി രഞ്ജിത് കുമാർ പൊലീസ് ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവ എന്നിവരാണവർ. ഇതിന് പുറമേയാണ് ആരോഗ്യരംഗത്തും സര്‍ക്കാരിന് പുതിയ ഉപദേഷ്ടാവിനെ വെയ്ക്കുന്നത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന