'അര നിമിഷം തലതാഴ്ത്തി, തെറ്റ് പറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞു, വിവരം മന്ത്രി കെ രാജനെ അറിയിച്ചു'; ജില്ലാ കളക്ടറുടെ മൊഴി പുറത്ത്

നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൻ്റെ പകർപ്പ് പുറത്ത്. തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി കുറ്റപത്രത്തിൽ കളക്ടർ അരുൺ കെ വിജയൻ മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബു പറഞ്ഞ കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടറുടെ മൊഴിയിൽ പറയുന്നു.

യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറിൽ എത്തിയെന്നും പിപി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടർ മൊഴി നൽകിയിരിക്കുന്നത്. ഫയലിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നൽകിയത്. അതല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്.

പിന്നീട് നവീൻ ബാബു ചേംബറിൻ്റെ വാതിൽ വരെ പോയി തിരിച്ച് വന്നുവെന്നും അവരുടെ കയ്യിൽ റെക്കോഡിങ് ഉണ്ട് എന്ന് തോന്നുന്നതായി പറഞ്ഞുവെന്നും കളക്ടർ മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ എഡിഎമ്മിനെ ആശ്വസിപ്പിച്ച് മടക്കി അയച്ചുവെന്നാണ് കളക്ടർ മൊഴി നൽകിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീൻ ബാബുവിനോട് പറഞ്ഞു എന്നാണ് കളക്ടർ മൊഴി നൽകിയിട്ടുള്ളത്.

ഇതിന് പിന്നാലെ ഈ വിവരങ്ങൾ റവന്യു മന്ത്രി കെ രാജനെ അറിയിച്ചുവെന്നാണ് കളക്ടർ മൊഴി നൽകിയിിരിക്കുന്നത്. യാത്രയയപ്പിന് ശേഷം പിപി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടർ‌ മൊഴി നൽകിയിട്ടുണ്ട്. പരാതി കിട്ടിയാൽ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടറുടെ മൊഴിയുണ്ട്.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി