നടിയെ ആക്രമിച്ച കേസ്; രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷി. അധികകുറ്റപത്രത്തില്‍ രഞ്ജുവിന്റെ പേരും കൂടി ഉള്‍പ്പെടുത്തി. കാവ്യയും പള്‍സര്‍ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയെന്ന് ക്രൈംബ്രാഞ്ച്. ആകെ 102 സാക്ഷികള്‍.

അധിക കുറ്റപത്രത്തില്‍ ഏക പ്രതി ദിലീപിന്റെ സുഹൃത്തായ് ശരത്താണ്. ദിലീപിനെതിരെ തെളിവുനശിപ്പിച്ചതിനും കുറ്റം ചുമത്തി.

നടിയെ ആക്രമിച്ച കേസില്‍ അധികകുറ്റപത്രം നല്‍കിയെന്ന് പ്രോസിക്യൂഷന്‍. വിചാരണക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് പത്തുദിവസത്തിനുശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

അതിനിടെ അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു.

Latest Stories

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി