വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് ബൈക്ക് നിര്‍ത്താതെ പോയി, ഇവരെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ തന്നെ തുനിഞ്ഞിറങ്ങണം

മൂവാറ്റുപുഴയിലെ നിര്‍മ്മല കോളജിന് മുന്‍വശത്ത് നിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങളാണിത്. വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി ബൈക്ക് കയറി ഇറങ്ങുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

മാറാടി ചങ്ങംശേരിയില്‍ മുരളിയുടെ മകള്‍ ഇരുപത് വയസ്സുകാരിയായ ആര്യയാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിയോടെ മൂവാറ്റുപുഴ-പുനലൂര്‍ റോഡിലാണ് അപകടമുണ്ടായത്. കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ആര്യ. ബസില്‍ കയറാനായി റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.

നാല് മാസത്തിനിടെ കോളജിലെ ഒരു വിദ്യാര്‍ത്ഥിയടക്കം മൂന്നു പേരാണ് ഈ സ്ഥലത്ത് അപകടത്തില്‍ മരിച്ചത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. പെണ്‍കുട്ടിയെ ഇടിച്ചിട്ടിട്ട് നിര്‍ത്താത പോയ ബൈക്കുകാരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരെ പിടികൂടാന്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു