'പെന്തക്കോസ്തുകാര്‍ ബൈബിള്‍ പൊക്കി വചനങ്ങള്‍ പ്രഘോഷിക്കുന്നത് അരോചകവും പുച്ഛവും'; ജോണ്‍ ബ്രിട്ടാസ് വിശ്വാസികളെ അപമാനിച്ചു; യഥാര്‍ത്ഥ മനസ്ഥിതി വെളിയിലായെന്ന് യൂത്ത് കോണ്‍ഗ്രസ്

പെന്തക്കോസ്ത് വിശ്വാസികളെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് അപമാനിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ്. പെന്തിക്കോസ്ത് വിശ്വാസികളോട് ഒരു ലോഡ് പുച്ഛമാണ് ബ്രിട്ടാസിനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി ആരോപിച്ചു. അവര്‍ ബൈബിള്‍ പൊക്കി വചനങ്ങള്‍ പ്രഘോഷിക്കുന്നത് ഇദ്ദേഹത്തിന് അരോചകവും പുച്ഛവും ആണ്. യൂട്യൂബറുടെ കളിയാക്കലിനൊപ്പം ജോണ്‍ ബ്രിട്ടാസും ചേര്‍ന്ന് പുച്ഛിക്കുന്നത് വീഡിയോയില്‍ കാണാമെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജോണ്‍ ബ്രിട്ടാസ് പ്രമുഖ യൂട്യൂബര്‍ സംദിഷുമായി സംസാരിക്കുന്ന വീഡിയോയാണിത്. ഇതില്‍ ജോണ്‍ ബ്രിട്ടാസ് പറയുന്ന ചില കാര്യങ്ങള്‍ ഇവയാണ്.
ജോണ്‍ ബ്രിട്ടാസിന് മതത്തില്‍ വിശ്വാസമുണ്ടോ?
ഇല്ല.
പള്ളിയില്‍ പോകാറുണ്ടോ?
ഇല്ല.
എന്നാല്‍..
ജോണ്‍ ബ്രിട്ടാസിന്റെ മകള്‍ അന്നയുടെ മിന്നുകെട്ട് നടന്നത് എവിടെയാണ്?
ക്രിസ്ത്യന്‍ കത്തോലിക്കാ ദേവാലയത്തില്‍.
നടത്തിയത് ആരാണ്?
ബിഷപ്പ്.
ചടങ്ങുകള്‍ എങ്ങനെയായിരുന്നു?
എല്ലാവിധ ക്രൈസ്തവ മതവിശ്വാസ ആചാരപ്രകാരം.
കാപട്യമാണ് ജോണ്‍ ബ്രിട്ടാസിന്റെ മുഖമുദ്ര എന്നുള്ളതിന്റെ ഒന്നാമത്തെ തെളിവാണിത്. സാധാരണ സഖാക്കന്മാരെ കൊണ്ട് മിശ്രവിവാഹം ചെയ്യാനും, രജിസ്റ്റര്‍ മാരേജ് ചെയ്യാനും, ആഡംബരം ഒഴിവാക്കി വിവാഹം നടത്താനും ഒക്കെ ആഹ്വാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം മക്കളുടെ കാര്യത്തില്‍ എങ്ങനെയാണ് എന്നുള്ളത് ജോണ്‍ ബ്രിട്ടാസിന്റെ മകളുടെ കല്യാണം തെളിവാണ്. ഈ പോസ്റ്റിന്റെ കമന്റില്‍ അതിന്റെ വീഡിയോ ചേര്‍ക്കുന്നുണ്ട്.
രണ്ടാമത്തെ കാര്യം അദ്ദേഹത്തിന് പെന്തിക്കോസ്ത് വിശ്വാസികളോടു ഒരു ലോഡ് പുച്ഛമാണ്. അവര്‍ ബൈബിള്‍ പൊക്കി വചനങ്ങള്‍ പ്രഘോഷിക്കുന്നത് ഇദ്ദേഹത്തിന് അരോചകവും പുച്ഛവും ആണ്. യൂട്യൂബറുടെ കളിയാക്കലിനൊപ്പം ജോണ്‍ ബ്രിട്ടാസും ചേര്‍ന്ന് പുച്ഛിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ഇനി പറയാന്‍ പോകുന്നത് ഒരു രാജ്യസഭാ എംപിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല എങ്കിലും പറയാം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ആണ് ഒരു ഇന്ത്യന്‍ പൗരന് സ്വതന്ത്രമായി മത വിശ്വാസം പ്രഖ്യാപിക്കാനും, അഭ്യസിക്കാനും, പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വാക്കുകളാണ്. പ്രഖ്യാപിക്കാനും പ്രചരിപ്പിക്കാനും. Profess, propogate.
ഒരാള്‍ക്ക് അവന്റെ മതം ഏതാണെന്ന് പരസ്യമായി പറയാനും പ്രചരിപ്പിക്കാനും ഈ രാജ്യത്തെ ഭരണഘടന നമുക്ക് അവകാശങ്ങള്‍ തരുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നാട്ടിലൂടെനീളം പലരീതിയിലുള്ള മതവിശ്വാസ പ്രഘോഷ യോഗങ്ങള്‍ നടക്കുന്നത്. മാരാമണ്‍ കണ്‍വെന്‍ഷനും , ചെറുകോല്‍പ്പുഴ സമ്മേളനവും, മുസ്ലിം വിശ്വാസപ്രഘോഷണ യോഗങ്ങളും നടക്കുന്നത്. Propogate എന്ന വാക്ക് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തില്‍ ചേര്‍ക്കരുത് എന്നും അത് മതപരിവര്‍ത്തനത്തിന് കാരണമാകും എന്നും പല ആളുകള്‍ പറഞ്ഞുവെങ്കിലും ഡോ. ബി ആര്‍ അംബേദ്കറും ഭൂരിഭാഗം ഭരണഘടന അസംബ്ലിയിലെ പ്രതിനിധികളും അതിനെ എതിര്‍ക്കുകയായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് പ്രൊപ്പഗേറ്റ് എന്ന പദം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ക്കൊണ്ടത്. ക്രിസ്ത്യന്‍ മതസമൂഹം തന്നെ വചനപ്രഘോഷത്തിലാണ് അവരുടെ വിശ്വാസം മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ടുതന്നെ പ്രൊപ്പഗേറ്റ് എന്ന വാക്ക് അവരുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. അതുതന്നെയാണ് പെന്തിക്കോസ്ത് വിശ്വാസികളും ചെയ്യുന്നത്. നാട്ടിലെ ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതത്തിന് വിഘാതം സൃഷ്ടിക്കാത്തിടത്തോളം കാലം അവരുടെ ഈ അവകാശം സംരക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ അത് സംരക്ഷിക്കുമെന്ന് വീമ്പിളക്കുന്ന ഒരു രാജ്യസഭാ എംപി തന്നെ അതിന് പുച്ഛിച്ച് കളിയാക്കുന്നത് ഇവരുടെയൊക്കെ മനസ്സിലെ യഥാര്‍ത്ഥ മനസ്ഥിതി വെളിവാക്കുന്നതാണ്.

അതുകൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ആണെന്ന് വെച്ച് നാട്ടില്‍ ഏതെങ്കിലും സമൂഹത്തെ കരിവാരി തേക്കാമെന്നാണ് ബ്രിട്ടാസ് കരുതുന്നത് എന്നുണ്ടെങ്കില്‍..
അത് നടക്കില്ല.

Latest Stories

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

ഹ്യൂമറും ഇടിയും മാത്രമല്ല നല്ല റൊമാൻസുമുണ്ട്, വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ

IND VS ENG: കോഹ്‌ലിയുടേതല്ല, ഗില്ലിനോട് ആ താരത്തിന്റെ ക്യാപ്റ്റൻസി ശൈലി പിന്തുടരാൻ നിർദ്ദേശിച്ച് ഗാരി കിർസ്റ്റൺ

'നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം; വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്ന് രൺധീര്‌ ജയ്സ്വാൾ