മാട്ടുപ്പെട്ടി ഡാമിന് സമീപം കുട്ടിയാനയെ തളർന്ന നിലയിൽ കണ്ടെത്തി;വൈറസ് ബാധയെന്ന സംശയത്തിൽ വനംവകുപ്പ്

മൂന്നാർ മാട്ടുപ്പെട്ടി ഡാമിന് സമീപം അവശനിലയിൽ കുട്ടിയാനയെ കണ്ടെത്തി.ഡാമിൽ ബോട്ടിംഗ് നടത്താനെത്തിയ വിനോദസഞ്ചാരികളാണ് കുട്ടിയാനയെ അവശനിലയിൽ ആദ്യം കണ്ടെത്തിയത്. രണ്ടു വയസ് തോന്നിക്കുന്ന  പിടിയാനയാണ് അവശനിലയിൽ കിടക്കുന്നത്.നിലവിൽ പിടിയാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.കുട്ടിയാനക്ക്  വൈറസ് ബാധയാണെന്ന സംശയത്തിലാണ് വനംവകുപ്പ്.

ഒരാഴ്ചയായി ഡാമിന്റെ പരിസരത്ത് അവശനിലയിലുള്ള കുട്ടിയാന കിടക്കുകയാണ്.തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഹെർപീസ് വൈറസ് ബാധയാണെന്ന സംശയത്തിലാണ് വനം വകുപ്പ്.ആനക്കൂട്ടത്തിനൊപ്പം നടന്ന കുട്ടിയാന പിന്നീട് ഒറ്റക്കാവുകയായിരുന്നു. സാധാരണ ആനക്കൂട്ടത്തിനൊപ്പം വന്ന്  പുഴയിൽ നിന്ന വെള്ളം കുടിച്ച് തിരിച്ചു പോകുന്ന കുട്ടിയാന കഴിഞ്ഞ ഞായാറാഴ്ച തിരികെ പോയിരുന്നില്ല. ഇപ്പോൾ കൂടുതൽ സമയവും കിടപ്പിലാണ് ആന.

അതേ സമയം മൂന്നാറിലെ തോട്ടം മേഖലയിൽ  കുട്ടിയാനകൾ ഉൾപ്പെടെയുള്ള ഒരു ആനക്കൂട്ടം എത്തിയിരുന്നു. അതിൽ നിന്നും കൂട്ടം തെറ്റിയ ആനയാവാനും സാധ്യതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. നിലവിൽ ഡാമിന് പരിസരത്ത് തളർന്നുകിടക്കുകയാണ് ആന.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ