ടിടിഇക്ക് നേരെ ട്രെയിനിൽ വീണ്ടും ആക്രമണം; ജനശതാബ്ദിയിൽ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

സംസ്ഥാനത്ത് ടിടിഇക്ക് നേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ഒരു ഭിക്ഷാടകന്‍ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. പിന്നാലെ ഇയാൾ ചാടി രക്ഷപ്പെട്ടു.

ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. ടിക്കറ്റ് ഇല്ലാതിരുന്നതിനാൽ ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഭിക്ഷാടകന്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സംഭവത്തിന് മുൻപ് ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കിയിരുന്നു.

ആദ്യം തന്നെ അടിക്കാൻ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീട് മുഖത്ത് മാന്തുകയായിരുന്നുവെന്നും ജെയ്സൺ തോമസ് പറയുന്നു. ഗാർഡ് റൂമിൽ പോയി ഫസ്റ്റ് എയ്ഡ് എടുത്തെന്നും ജെയ്സൺ തോമസ് കൂട്ടിച്ചേര്‍ത്തു. തൃശൂരിൽ ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

Latest Stories

ലോകത്ത് ഞാൻ കണ്ടിട്ടുള്ള പല സ്റ്റാർ ഫുട്‍ബോൾ താരങ്ങൾക്കും അവന്റെ പകുതി ആരാധകർ ഇല്ല, ഇന്ത്യയിൽ വന്ന് ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി: വിൽ ജാക്ക്സ്

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

പേരിനായി കാത്തിരുപ്പ്.. ആരാധകര്‍ നിരാശയില്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാവില്ല? പോസ്റ്റുമായി പ്രമുഖ സംവിധായകന്‍

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചു

ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ മൊസാദിന് പങ്കില്ല; നിലപാട് വ്യക്തമാക്കി ഇസ്രയേല്‍