ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോഴിക്കോട് വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ ഇസുസു വാഹനത്തില്‍ അഞ്ച് പേരടങ്ങിയ സംഘം പിന്തുടര്‍ന്നത്. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെയാത്രയെന്നത് സംശയത്തിന് ഇടനല്‍കിയതോടെയാണ് നടക്കാവ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നിട് ജാമ്യത്തില്‍വിട്ടയക്കുകയും ചെയ്തു.

മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സംശയകരമായി പിന്തുടര്‍ന്നതിന് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രിയും എസ്‌കോര്‍ട്ട് വാഹനങ്ങളും. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇസുസു യാത്രികര്‍ പിന്തുടരുകയായിരുന്നു.

രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരമെന്നത് സംശയത്തിനിടയാക്കി. വാഹനവ്യൂഹത്തിനിടയില്‍ കയറിയ ഇവരോട് പൊലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ലെന്നതും പൊലീസ് നടപടിക്ക് കാരണമായി. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

ഇവരുടെ കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളായ ഇവരെ ചോദ്യം ചെയ്യലിനും അറസ്റ്റ് രേഖപ്പെടുത്തലിനും ശേഷമാണ് ജാമ്യത്തില്‍ വിട്ടത്. ഇസുസു വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്റ്റേഷനില്‍ തന്നെ പിടിച്ചിട്ടിട്ടുണ്ട്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം