'എല്‍ഡിഎഫിലാണോ, യുഡിഎഫിലാണോ'; ലീഗ് പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം

മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, പികെ ബഷീര്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെഎം ഷാജി എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്.
കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫിലാണോ അതോ യുഡിഎഫിലാണോ എന്ന് അണികള്‍ക്ക് സംശയമുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവിന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും കെ എസ് ഹംസ പറഞ്ഞു. ചന്ദ്രികയുടെ ഫണ്ടില്‍ സുതാര്യത ആവശ്യമാണെന്ന് പികെ ബഷീര്‍ ആവശ്യപ്പെട്ടു.

സമുദായത്തിന്റെ പണമാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍മ വേണം. ചന്ദ്രികക്ക് വേണ്ടി പല പിരിവുകളും നടത്തുന്നുണ്ടെങ്കിലും പണം ചന്ദ്രികയിലേക്ക് എത്തുന്നില്ല. ഹദിയ ഫണ്ടില്‍നിന്ന് പൂര്‍ണമായും ചന്ദ്രികക്ക് നല്‍കാനാകില്ലെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സ്വര്‍ണക്കടത്ത് അടക്കമുള്ള സര്‍ക്കാര്‍ വിഷയങ്ങളില്‍ കുഞ്ഞാലിക്കുട്ടി കൃത്യമായ നിലപാട് പറയുന്നില്ലെന്നും കെ.എം ഷാജിയുടെ പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളെ പാര്‍ട്ടി പരിഗണിക്കുന്നില്ല. പെരുന്നാള്‍ അവധി തരാത്ത വിഷയം പാര്‍ട്ടി പരിഗണിച്ചില്ല. പാര്‍ട്ടിക്ക് ഫണ്ട് കളക്ഷനും ചന്ദ്രിക പ്രതിസന്ധിയുമാണ് പ്രധാനം. ചന്ദ്രികയിലെ കണക്ക് പുറത്തുനിന്നുള്ള ഏജന്‍സി വഴി ഓഡിറ്റ് ചെയ്യണം. സംസ്ഥാന ഭാരവാഹികള്‍ക്ക് പോലും കണക്കറിയില്ലെന്നും ഷാജി വിമര്‍ശിച്ചു. കെ റെയില്‍ പോലുള്ള വിഷയങ്ങളില്‍ വ്യക്തതയില്ലാതെയാണ് കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

തനിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ക്ഷുഭിതനായ പി കെ കുഞ്ഞാലിക്കുട്ടി താന്‍ ഇപ്പോള്‍ തന്നെ രാജി എഴുതി നല്‍കാമെന്ന് പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. തുടര്‍ന്ന് വിഷയത്തില്‍ സാദിഖലി തങ്ങള്‍ ഇടപെട്ടു. വിമര്‍ശനമാകാമെന്നും എന്നാല്‍ അതിരുവിടരുതെന്നും തങ്ങള്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ