'ഞാന്‍ തീവ്രവാദി ഒന്നുമല്ല, അറസ്റ്റ് രാഷ്ട്രീയപ്രേരിതം'; മുഖ്യമന്ത്രി ഭീരുവാണെന്ന് കെ.എസ് ശബരിനാഥ്

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എ കെ എസ് ശബരിനാഥ്. രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് തനിക്കെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തിയിരിക്കുന്നത്. താന്‍ തീവ്രവാദിയൊന്നുമല്ലെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ അദ്ദേഹം വൈദ്യ പരിശോധനക്ക് ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ആയിരുന്നു പ്രതികരണം.

മുഖ്യമന്ത്രി ഭീരുവാണെന്നതാണ് അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്തെ പൊലീസും പൊലീസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.ശബരിനാഥന് എതിരയുള്ള കേസ് വ്യാജമാണ്. മുഖ്യമന്ത്രിക്ക് കരിങ്കൊടിയെ പോലും പേടിയാണ്. കേസിലെ സാക്ഷിയാക്കി വിളിച്ചുവരുത്തിയ ശബരിനാഥനെ ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. 10.50ന് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ പ്രോസിക്യൂട്ടര്‍ 11 മണിക്ക് അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത അറസ്റ്റിന്റെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വ്യാജ രേഖകള്‍ ഉണ്ടാക്കി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അറസ്റ്റിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി