'സംഘമായെത്തി മര്‍ദ്ദിച്ചു'; വെടിയുതിര്‍ത്തത് പ്രാണരക്ഷാര്‍ത്ഥമെന്ന് ഫിലിപ്പിന്റെ മാതാവ്

മൂലമറ്റം കൊലപാതകത്തില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ വെടിയുതിര്‍ത്തത് പ്രാണരക്ഷാര്‍ത്ഥമാണെന്ന് ഫിലിപ്പിന്റെ മാതാവായ ലിസി മാര്‍ട്ടിന്‍. സംഘമായെത്തിയ ആളുകള്‍ ഫിലിപ്പിനെയും തന്നെയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ലിസി പറഞ്ഞു. കടയില്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല. ആളുകള്‍ കാര്‍ തകര്‍ത്തു. അവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രാണരാക്ഷാര്‍ത്ഥമാണ് ഫിലിപ്പ് വെടിയുതിര്‍ത്തത് എന്നും മാതാവ് ലിസി മാധ്യമങ്ങളോട് പറഞ്ഞു.’

തട്ടുകടയില്‍ എത്തിയ ഫിലിപ്പ് ബീഫും പൊറോട്ടയും ചോദിച്ചു. അതില്ലെന്ന് പറഞ്ഞതോടെ വാക്ക് തര്‍ക്കമുണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ലിസി പറഞ്ഞു. എന്നാല്‍, പിന്നീട് മറ്റൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭക്ഷണം കൊടുത്തു. ഇതു ചോദ്യം ചെയ്തതോടെ ഒരാള്‍ ഫിലിപ്പിനെ പിടിച്ചു തള്ളുകയായിരുന്നു. പിന്നീട് കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയുമായിരുന്നുവെന്നും ലിസി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബസ് ജീവനക്കാരന്‍ സനല്‍ ബാബുവിനെ കൊലപ്പെടുത്താന്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഉപയോഗിച്ചത് നാടന്‍ തോക്കല്ലെന്നും വിദേശനിര്‍മ്മിത തോക്കാണെന്നുമാണ് സൂചന. 2014ല്‍ ഒരു കൊല്ലനാണ് പ്രതിക്ക് ഈ തോക്ക് നല്‍കിയതെന്നാണ് വിവരം. നായാട്ടിനും പന്നിയെ തുരത്താനുമാണ് ഈ തോക്ക് ഇയാള്‍ സംഘടിപ്പിച്ചത്.

ലൈസന്‍സ് ഇല്ലാത്ത ഇരട്ടക്കുഴല്‍ തോക്കാണ് ഫിലിപ്പ് ഉപയോഗിച്ചതെന്ന് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഫിലിപ്പ് മാര്‍ട്ടിന്‍ രണ്ട് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍