'മരണശേഷവും ഫോണില്‍ നിന്ന് മെസേജ് വന്നു, തിരിച്ച് വിളിച്ചപ്പോള്‍ എടുത്തില്ല'; സജീവിന്റെ സുഹൃത്ത്

കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജീവന്റെ ഫോണില്‍ നിന്ന് മരണശേഷവും മെസ്സേജുകള്‍ വന്നിരുന്നെന്ന് സുഹൃത്ത് അംജദ്. ഫോണില്‍ നിന്ന് മെസ്സേജുകള്‍ വന്നിരുന്നു. എന്നാല്‍ തിരിച്ച് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും അത് അസ്വാഭാവികമായി തോന്നിയെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ അഞ്ച് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ കൊടൈക്കാനാലിലേക്ക് പോയിരിക്കുകയായിരുന്നു. താന്‍ കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. കഴിഞ്ഞ ദിവസം വരെ സജീവിന്റെ ഫോണില്‍ നിന്ന് മെസേജ് വന്നിരുന്നു. എന്നാല്‍ ചാറ്റിലെ ശൈലി സജീവന്റെ ആയിരുന്നില്ല. സ്ഥലത്ത് ഇല്ല, സുഹൃത്തിന്റെ അടുത്താണ് ഫ്‌ളാറ്റില്‍ എത്താന്‍ വൈകും എന്നെല്ലാമായിരുന്നു മെസേജെന്നും അങ്ങോട്ട് ചോദിച്ച ചോദ്യത്തിനൊന്നും തിരിച്ചു മറുപടി നല്‍കിയില്ലെന്നും അംജദ് പറഞ്ഞു.

ഇന്നലെ രാവിലെ 8 മണി മുതല്‍ മൂന്ന് മണിവരെയാണ് മെസേജ് ലഭിച്ചത്. രണ്ടാഴ്ച മുമ്പാണ് അര്‍ഷാദിനെ പരിചയപ്പെട്ടത്. ഇതേ ഫ്‌ളാറ്റിലെ 22-ാം നിലയില്‍ താമസിക്കുന്ന ഒരു സുഹൃത്തിന്റെ ചെറുപ്പം മുതലുള്ള പരിചയക്കാരനാണ് അര്‍ഷാദ്. അയാള്‍ ലഹരി ഉപയോഗിക്കുമോ എന്നറിയില്ല. തന്റെ സ്‌കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലംവിട്ടതെന്നും അംജദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കാണാതായ അര്‍ഷദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇന്നലെയാണ് ഫ്‌ളാറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. തലയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ അര്‍ഷാദിന്റെ ഫോണ്‍ ഓഫാണ്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ