'ബി.ജെ.പിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ട'; തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വളര്‍ച്ച തടയാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കോര്‍പറേഷന്‍ നിലനിര്‍ത്തിയതുകൊണ്ട് ബിജെപിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടതില്ലെന്നും കോര്‍പ്പറേഷനിലം ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞത് താല്‍ക്കാലിക ജയം മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ പരിപാടികളിലേക്ക് ആളുകള്‍ എത്തുന്നത് സര്‍വീസ് സംഘടനകള്‍ വഴിയാണെന്നും പാര്‍ട്ടി ഘടകങ്ങള്‍ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേ സമയം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണെന്നാണ് വിമര്‍ശനം.

ആരോഗ്യ വകുപ്പിന് എതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയും വിമര്‍ശനങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നും ആക്ഷേപമുയര്‍ന്നു. ഭരണത്തില്‍ പാര്‍ട്ടി ഇടപെടേണ്ട എന്ന് പിണറായി വിജയന്‍ പറഞ്ഞതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തണം എന്ന് നിര്‍ദ്ദേശവും സമ്മേളനത്തില്‍ ഉയര്‍ന്നു.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി