നല്‍കാനുള്ളത് 35 കോടി, കൊച്ചി മെട്രോയുടെ സുരക്ഷ പിന്‍വലിച്ച് പൊലീസ്

കൊച്ചി മെട്രോയുടെ സുരക്ഷയില്‍ നിന്ന് പൊലീസുകാരെ പിന്‍വലിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചിരിക്കുന്നത്. സുരക്ഷ നല്‍കിയതിന്റെ വകയില്‍ 35 കോടിയോളം രൂപ മെട്രോ ഇതുവരെ നല്‍കാനുണ്ട്. ഇത് കിട്ടാത്തതിനാലാണ് സുരക്ഷ പിന്‍വലിക്കാനുള്ള പൊലീസ് തീരുമാനം.

കഴിഞ്ഞ നാല് വര്‍ഷമായി മെട്രോ സുരക്ഷാ ചുമതലയ്ക്കായി പണം നല്‍കിയിട്ടില്ല. 35 കോടി രൂപയില്‍ ഒരു രൂപ പോലും പൊലീസിന് ലഭിച്ചിട്ടില്ല. മെട്രോയ്ക്ക് തരാന്‍ പണമില്ലെന്നും ലാഭത്തിലാകുമ്പോള്‍ നല്‍കാമെന്നുമാണ് മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. പണം വാങ്ങിയുള്ള സുരക്ഷാ കരാര്‍ ഉണ്ടാക്കിയത് ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരിക്കുന്ന സമയത്താണ്.

കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരു കോടി രൂപയോളമാണ് നഷ്ടം നേരിടുന്നത്. 1,092 കോടിയാണ് 2017 മുല്‍ 21 വരെയുള്ള കാലയളവില്‍ ആകെ നേരിട്ടനഷ്ടം. പ്രതിദിനം മൂന്നര ലക്ഷത്തോളം യാത്രക്കാര്‍ മെട്രോയ്ക്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും, കൊച്ചി നഗരപരിസരത്തെ 11 ലക്ഷം വരുന്ന ജനസംഖ്യയില്‍ ദിവസേന മെട്രോ ഉപയോഗിക്കുന്നവര്‍ 35000 ത്തിനും 40000 ഇടയില്‍ മാത്രമാണ്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും കുറവ് നേരിട്ടിരുന്നു.

Latest Stories

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി