സർക്കാർ നൽകാനുള്ള എസ്‌സി, എസ്‌ടി ഇ-ഗ്രാന്റ് കുടിശ്ശിക 138.69 കോടി; ഗവേഷണം മുടങ്ങി വിദ്യാർത്ഥികൾ

കേരള സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2022-23, 2023-24 അധ്യായന വർഷം നൽകാനുള്ള ഇ-ഗ്രാന്റ് ഫെല്ലോഷിപ്പ് കുടിശ്ശിക 138.69 കോടി രൂപയെന്ന് നിയമസഭാരേഖകൾ. എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ ചോദ്യത്തിന് വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ 2024 ജനുവരി 31ന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇത്ര ഭീമമായ തുക സർക്കാർ കുടിശ്ശിക വരുത്തിയതായി പറഞ്ഞിട്ടുള്ളത്. പട്ടികജാതി വിദ്യാർത്ഥികൾക്ക് 122.16 കോടി രൂപയും പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 16.53 കോടി രൂപയുമാണ് നൽകുവാനുള്ളത്.

സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന എസ്‌സി/എസ്ടി ഗവേഷകർ ഫെല്ലോഷിപ്പ് മുടങ്ങിയതിനെ തുടർന്ന് ഗവേഷണം ഉപേക്ഷിക്കേണ്ട സാഹചര്യം മുൻപ് വാർത്തയായിരുന്നു. പല ഗവേഷകരും ഗവേഷണം മുന്നോട്ട് കൊണ്ടുപോകാൻ കൂലിപ്പണിയ്ക്ക് പോകേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഫെല്ലോഷിപ്പ് മുടങ്ങി ഗവേഷണം പരിപൂർണ്ണമായും മുടങ്ങുമെന്ന ഘട്ടത്തിൽ വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന ഗവേഷകർ സംഘടിച്ചു സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ചെയ്തിരുന്നു. തുടർന്നാണ് ഗവേഷകർക്ക് ഭാഗികമായെങ്കിലും ഫെല്ലോഷിപ്പ് ലഭിച്ചു തുടങ്ങിയത്.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്താൽ പഠനം നടത്തുന്ന 217 ഗവേഷകർ മാത്രമാണുള്ളത്. ഇവർക്ക് ജെആർഎഫ് ഇനത്തിൽ 23250 രൂപയും എസ്ആർഎഫ് ഇനത്തിൽ 26250 രൂപയുമാണ് മാസം നൽകുന്നത്. ഇവർക്ക് ഫെല്ലോഷിപ്പ് വിതരണത്തിന് പ്രതിമാസം 50 ലക്ഷത്തിനു താഴെ മതിയാകും. എന്നിട്ടും ഈ തുക സർക്കാർ കുടിശ്ശിക വരുത്തുകയാണ്.

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലപ്‌സംഗ്രാന്റ്, ഹോസ്റ്റൽ ഫീസ്, ഫീസ്, ഫെല്ലോഷിപ്പ്, അഡീഷണൽ സ്റ്റേറ്റ് അലവൻസ്, സ്റ്റേറ്റ് അക്കാദമിക് അലവൻസ് എന്നിവ നൽകാനുള്ള തുകയാണ് ഇപ്പോൾ കുടിശ്ശികയായി വന്നിട്ടുള്ള 138.69 കോടി രൂപ. ആദിവാസി-ദലിത് വിദ്യാർത്ഥികളും സംഘടനകളും നിരന്തരം സമരം ചെയ്തിട്ടും അധ്യായന വർഷം കഴിയാറായിട്ടും സർക്കാർ ഇതുവരെയും അധ്യായന വർഷം തുടങ്ങുമ്പോൾ നൽകേണ്ടുന്ന ഈ-ഗ്രാന്റ് തുകകൾ നൽകിയിട്ടില്ല.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും