സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സമരത്തിന് ഇറക്കാന്‍ ശ്രമം; തടയാന്‍ ചീഫ് സെക്രട്ടറിക്ക് കത്ത്; രാജ്ഭവന്‍ മാര്‍ച്ചിന് എതിരെ ബി.ജെ.പി ഹൈക്കോടതിയില്‍

ര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിര്‍ബന്ധപൂര്‍വ്വം രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി ഹൈക്കോടതിയില്‍. ഹാജര്‍ ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ജീവനക്കാരെ അടക്കം സമരത്തിന് അണിനിരത്താന്‍ ശ്രമിക്കുന്നത്. ഇതു തടയണമെന്നാവശ്യപ്പെട്ടാണ് ബിജെപി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന ഭരണതലവനായ ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന ചീഫ്‌സെക്രട്ടറി ഡോ. വിപി ജോയിക്കും അദേഹം കത്ത് നല്‍കിയിട്ടുണ്ട്.

ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവന്‍ ഘരാവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി, സ്വജനപക്ഷബാധം, സ്വര്‍ണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധി. വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് ചാന്‍സലര്‍ക്കുള്ള അധികാരം ഈവിധി വ്യക്തമാക്കുന്നു. കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയാണ്. മറ്റുവിസിമാരുടെ കാര്യത്തിലും ഇത് നിര്‍ണായകമാകും. ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്. എന്നാല്‍ സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് ആലോചനായോഗങ്ങള്‍ നടന്നു കഴിഞ്ഞു.

രജിസ്റ്ററില്‍ ഒപ്പിട്ട് ഗവര്‍ണക്കെതിരായുള്ള സമരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്താല്‍ അതിനെ നിയമപരമായി നേരിടും. മുഖ്യമന്ത്രിയും,മന്ത്രിമാരും മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ നിയമിച്ചയാളാണല്ലോ ഗവര്‍ണര്‍. എന്നാല്‍,ഗോവിന്ദനും, കാനത്തിനും പങ്കെടുക്കാം. രാഷ്ട്രീയസമരമാണല്ലോ. തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്. കേന്ദ്രസര്‍ക്കാരിന്റെ ശമ്പളവും വാങ്ങി ഗവര്‍ണര്‍ക്കെതിരായുള്ള മാര്‍ച്ചില്‍ പങ്കെടുത്താല്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല അതിന് മേലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് ബിജെപി ചീഫ് സെക്രട്ടറിക്ക് വിശദമായ കത്ത് നല്‍കിയിട്ടുണ്ട്. അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസും പങ്കെടുത്തു.ഗവര്‍ണര്‍ക്കെതിരായി ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 15 മുതല്‍ 30 വരെ സംസ്ഥാനത്ത് ബിജെപി ഗൃഹസമ്പര്‍ക്കയജ്ഞം നടത്തും. 18,19 തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമരവും സംഘടിപ്പിക്കും.

Latest Stories

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി

'ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താൻ, സംഘർഷത്തിൽ 5 വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്

'ആരും കൊതിച്ചുപോകും', സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ കയ്യടി നേടി ജോർജ് സാറിന്റെ പരസ്യം

'വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ട്, സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല'; എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ് എന്ന് മന്ത്രി ആർ ബിന്ദു

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍

IND VS ENG: ആ താരം പുറത്തായതോടെ കളി തോൽക്കും എന്ന് എനിക്ക് ഉറപ്പായി: അജിൻക്യ രഹാനെ

സ്ത്രീധനം കൊടുക്കുന്നത് കുറ്റമല്ലാതാക്കും, നിർണായക നിയമ ഭേദഗതിക്കൊരുങ്ങി കേരളം സർക്കാർ; വാങ്ങുന്നത് മാത്രം കുറ്റം