സ്ത്രീകളെ അധിക്ഷേപിച്ചു, നാല് തവണ കരണത്തടിച്ച് നിങ്ങളെ തലകീഴായി കെട്ടിത്തൂക്കണം; കെ.ആര്‍.കെയ്‌ക്ക് എതിരെ പൊട്ടിത്തെറിച്ച് സൊനാക്ഷി

ബോളിവുഡിന്റെ വിവാദനായകനാണ് കമാല്‍ ആര്‍ ഖാന്‍. കെആര്‍കെയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ ബോളിവുഡില്‍ നിന്നും തന്നെ നല്ല മറുപടികളും ലഭിക്കാറുണ്ട്. ഒരിക്കല്‍ ഇത്തരത്തില്‍ യുവനടി സൊനാക്ഷി സിന്‍ഹയില്‍ നിന്നും കെആര്‍കെയ്ക്ക് ചുട്ടമറുപടി ലഭിച്ചിരുന്നു.

2014 ലായിരുന്നു വാര്‍ത്തയ്ക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഹോളിവുഡിലെ താരമായ കിം കഡാഷിയാനെയും ബോളിവുഡിലെ നടിമാരേയും താരതമ്യം ചെയ്തൊരു ട്വീറ്റായിരുന്നു പ്രശ്നമായി മാറിയത്. കിമ്മിനെ പോലെ വടിവൊത്ത ശരീരമുള്ള നടിമാര്‍ ബോളിവുഡില്‍ ഇല്ലെന്നായിരുന്നു കമാല്‍ ആര്‍ ഖാന്റെ പരിഹാസം. ബോളിവുഡിലെ നായികമാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ആര്‍ക്കാണ് ഏറ്റവും വലിയ പിന്‍വശമുള്ളതെന്ന് സോഷ്യല്‍ മീഡിയയോട് റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു കെആര്‍കെ ചെയ്തത്. പരിനീതി ചോപ്ര, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ എന്നിവര്‍ക്കിടയിലായിരുന്നു കെആര്‍കെ മത്സരം നടത്തിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന ഈ പ്രവൃത്തിക്കെതിരെ സൊനാക്ഷി സിന്‍ഹ രംഗത്തെത്തുകയായിരുന്നു.

”എന്തുകൊണ്ടാണ് ബോളിവുഡിലെ ഒരു നടിയ്ക്കും കിം കഡാഷിയാനെ പോലെ പിന്‍വശമില്ലാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. തീര്‍ത്തും നിരാശപ്പെടുത്തുന്നത്” എന്നായിരുന്നു കെആര്‍കയുടെ ട്വീറ്റ്. പിന്നാലെ മറുപടിയുമായി സൊനാക്ഷി എത്തുകയായിരുന്നു. കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, സ്ഥല നഷ്ടമുണ്ടാക്കുന്ന ആളും നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കപ്പെടേണ്ട ആളാണെന്ന് തോന്നുന്നുവെങ്കില്‍ പ്ലീസ് റേറ്റ് ദിസ് എന്നായിരുന്നു കെആര്‍കെയ്ക്ക് സൊനാക്ഷി നല്‍കിയ മറുപടി.

സൊനാക്ഷിയ്ക്കെതിരെ രംഗത്തെത്തി നോക്കിയെങ്കിലും ഇയാള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ”പ്രിയപ്പെട്ട സൊനാക്ഷി സിന്‍ഹ, നിനക്ക് അപമാനിക്കലായി തോന്നിയെങ്കില്‍ ക്ഷമിക്കണം. ബോളിവുഡിലെ ഏറ്റവും സെക്സിയായ നടിയെ തിരഞ്ഞെടുക്കാനുള്ളൊരു സര്‍വെ മാത്രമായിരുന്നു അത്.” എന്നായിരുന്നു കെആര്‍കെയുടെ പ്രതികരണം.

Latest Stories

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി