എനിക്കൊരു കുട്ടിയെ വേണം, പക്ഷെ പ്രശ്‌നം കുട്ടിയോടൊപ്പം അമ്മയും വരും എന്നതാണ്: സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്റെ പ്രണയം എന്നും ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ഐശ്വര്യ റായ്, സംഗീത ബിജ്ലാനി, കത്രീന കൈഫ് തുടങ്ങിയ സൂപ്പര്‍ നായികമാരുമായുള്ള പ്രണയം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സല്‍മാനും റുമേനിയന്‍ മോഡലും അവതാരകയുമായ യൂലിയ വന്റൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലെ ഹോട്ട് ടോപിക്ക് ആണ്.

മിക്ക പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ട്. ലോക്ഡൗണ്‍ കാലത്ത് സല്‍മാന്റെ പന്‍വേലിലുള്ള ഫാം ഹൗസില്‍ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്. യൂലിയയെ ആരും അറിയാതെ സല്‍മാന്‍ വിവാഹം ചെയ്തുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഇതിനോട് താരം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ വെറും കിംവദന്തികളാണ് എന്നായിരുന്നു സല്‍മാന്‍ മുംബൈ മിററിനോട് പ്രതികരിച്ചത്. തന്റെ എന്‍ഗേജ്മെന്റോ വിവാഹമോ കഴിഞ്ഞിരുന്നുവെങ്കില്‍ വാര്‍ത്ത പുറത്താകുന്നത് വരെ താന്‍ കാത്തു നില്‍ക്കില്ലായിരുന്നു.

താന്‍ തന്നെ അത് പ്രഖ്യാപിച്ചേനെ. തന്നെ സംബന്ധിച്ചത് അത് അഭിമാന നിമിഷം ആയേനെ. തന്റെ ആരാധകര്‍ കുറയുമെന്ന് കരുതി വിവാഹവും ഭാര്യയേയും പഴയ താരങ്ങളെ പോലെ ഒളിപ്പിച്ച് വച്ച് മിണ്ടാതിരിക്കില്ല. ഈ രാജ്യം മൊത്തം തനിക്കൊപ്പം സന്തോഷിക്കുന്ന കാര്യമാണത്.

തനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്. പക്ഷെ അതിലെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ കുട്ടിയോടൊപ്പം തന്നെ അമ്മയും വരും എന്നതാണ്. അമ്മയില്ലാതെ കുട്ടിയെ മാത്രം കിട്ടുമെങ്കില്‍ രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. അതിനൊരു പരിഹാരമുണ്ടെങ്കില്‍ പറയൂ എന്നാണ് സല്‍മാന്‍ പറഞ്ഞത്.

Latest Stories

IND VS ENG: എന്നെ നായകനാക്കിയത് വെറുതെ അല്ല മക്കളെ; ആദ്യ ഇന്നിങ്സിലെ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടി ശുഭ്മാൻ ഗിൽ

അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, 5 പേര്‍ ഐസിയുവിൽ, ജാഗ്രത

യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, റെക്കോഡുകൾ തകരുന്നു; ഇന്ത്യൻ സീനിയർ ടീമിലേക്ക് അവകാശവാദം ഉന്നയിച്ച് 14 കാരൻ

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

IND VS ENG: "ഈ മാന്യനെ ഞാൻ ‌ടീമിലേക്ക് തിരഞ്ഞെടുക്കില്ല": ഇന്ത്യൻ താരത്തിനെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ്: ആരാധകരുടെ ആശങ്ക സത്യമായി, സ്ഥിരീകരണവുമായി ബിസിസിഐ

'ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും, പണി ഉടൻ പൂര്‍ത്തിയാക്കും'; മന്ത്രി ആർ ബിന്ദു

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!