അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

പിതാവില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഷൈനി ദോഷി. സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിച്ച ‘സരസ്വതിചന്ദ്ര’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയായ നടിയാണ് ഷൈനി ദോഷി. സെയ്ഫ് അലിഖാനൊപ്പം ഒരു സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചു കൊണ്ടാണ് ഷൈനി ലൈംലൈറ്റിലേക്ക് എത്തുന്നത്.

താന്‍ കുട്ടി ആയിരുന്നപ്പോള്‍ തന്നെ പിതാവ് കുടുംബം ഉപേക്ഷിച്ച് പോയിരുന്നു. താന്‍ ഫോട്ടോഷൂട്ടുകള്‍ക്ക് പോകുമ്പോള്‍, താനും അമ്മയും സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം മകളെ കൂട്ടികൊടുക്കാന്‍ പോവുന്നതാണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത് എന്നാണ് ഷൈനി പറയുന്നത്.

”അച്ഛന്‍ എന്നെ അഭിസാരിക എന്ന് വിളിക്കുമായിരുന്നു. മാഗസിനുകള്‍ക്ക് വേണ്ടിയുള്ള അഹമ്മദാബാദിലെ ഫോട്ടോഷൂട്ട് ചിലപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നീളുമായിരുന്നു. അമ്മ എപ്പോഴും എന്റെ കൂടെയുണ്ടാവും. അന്ന് എനിക്ക് 16 വയസ് ആണ്. ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കേണ്ടതിന് പകരം അദ്ദേഹം ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു.”

”നീ നിന്റെ മകളെ പുലര്‍ച്ചെ മൂന്ന് മണിക്ക് പുറത്തു കൊണ്ടുപോവുകയാണോ? നീ അവളെ കൂട്ടിക്കൊടുക്കാന്‍ കൊണ്ടുപോവുകയാണോ? എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് ചോദിച്ചു. ജീവിതത്തിലെ അഴിച്ചു മാറ്റാന്‍ കഴിയാത്ത ചില കെട്ടുകളാണ് അവ. ഞാന്‍ അവയെ ജീവിതപാഠങ്ങളായാണ് സ്വീകരിക്കുന്നത്.”

”എന്നാല്‍, ഇപ്പോഴും ചിലപ്പോള്‍ ഞാന്‍ അശക്തയാണെന്ന് തോന്നും. ഞാന്‍ നിനക്കൊപ്പമുണ്ട് എന്ന് പറയാന്‍ എനിക്ക് ഒരു പിതൃതുല്യന്‍ ഒരിക്കലും ഉണ്ടായിരുന്നില്ല” എന്നാണ് ഷൈനി പറയുന്നത്. അതേസമയം, 2019ല്‍ അമര്‍നാഥ് യാത്രയ്ക്കിടെയാണ് ഷൈനിയുടെ പിതാവ് മരിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി