ബിഗ് ബോസ് ആടിനെ പട്ടിയാക്കുന്ന ഷോ, മൊത്തത്തില്‍ ഉടായിപ്പ് ആണ്.. അനീതി ചോദ്യം ചെയ്തപ്പോള്‍ എന്നെ പുറത്താക്കി: റോബിന്‍

ബിഗ് ബോസ് ആടിനെ പട്ടിയാക്കുന്ന ഷോയണെന്ന് റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്ക് റേറ്റിംഗ് കുറവായതിനാല്‍ അഖില്‍ മാരാരെയും ജുനൈസിനെയും പ്രകോപിപ്പിക്കണം എന്ന് പറഞ്ഞാണ് തന്നെ വിളിച്ചത്. എന്നാല്‍ അനീതി കണ്ട് ചോദ്യം ചെയ്തപ്പോള്‍ തന്നെ പുറത്താക്കുകയായിരുന്നു എന്നാണ് റോബിന്‍ മാധ്യമങ്ങളോട് പറയുന്നത്.

രണ്ടാഴ്ച മുമ്പാണ് ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ റേറ്റിംഗ് കുറവാണ്, ആളുകള്‍ കാണുന്നില്ല, നിങ്ങള്‍ ഗസ്റ്റ് ആയി വരണം എന്ന് പറഞ്ഞ് ചാനലില്‍ നിന്നും വിളിച്ചത്. പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പത്ത് ദിവസം മുമ്പ് വീണ്ടും വിളിച്ചു. രണ്ട്-മൂന്ന് ദിവസത്തേക്ക് മതിയെന്ന് പറഞ്ഞു.

വീണ്ടും വിളിച്ചപ്പോള്‍ ഗതികെട്ട് വരാം എന്ന് പറഞ്ഞു. ബിഗ് ബോസ് ഹൗസിന്റെ അകത്ത് കയറുന്ന സമയത്ത് പറഞ്ഞത് നിശബ്ദമായി ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരു ഗസ്റ്റ് ആയി അഭിനയിക്കണം എന്നാണ്. അവിടെ ഉള്ളവര്‍ക്ക് ഓരോ കഥാപാത്രങ്ങള്‍ കൊടുത്തിട്ടുണ്ട്.

നിങ്ങള്‍ സൈലന്റ് ആയി ഓരോരുത്തരെ പ്രകോപിപ്പിക്കണം സാഗറിനെയും അഖില്‍ മാരാരിനെയും ടാര്‍ഗറ്റ് ചെയ്യണം എന്നാണ് പറഞ്ഞിരുന്നത്. അവര്‍ പറഞ്ഞത് പ്രകാരം എന്റേതായ രീതിയില്‍ ഗെയിം കളിച്ചു. അവിടെ കാണുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് തോന്നിയപ്പോള്‍ ബിഗ് ബോസിനോട് ഓരോന്ന് ചൂണ്ടിക്കാണിച്ച് അത് ശരിയല്ലെന്ന് പറഞ്ഞു.

പുറത്ത് കാണുന്നതല്ല അകത്തു നടക്കുന്നത്. 24 മണിക്കൂര്‍ കാണിക്കുന്ന ലൈവ് പോലും എഡിറ്റഡ് ആണ്, എപ്പിസോഡ് ആയി കാണിക്കുന്നത് അതിനേക്കാള്‍ എഡിറ്റഡ് കോപ്പി ആണ്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഒരു ഷോ ആണ് ബിഗ് ബോസ്. മൊത്തത്തില്‍ ബിഗ് ബോസ് ഉടായിപ്പാണ്.

ഇത് കാണുന്ന ജനങ്ങള്‍ ഇത് മനസ്സിലാക്കണം. നിങ്ങളുടെ വികാരങ്ങളെ വച്ച് ഇവര്‍ കളിക്കുകയാണ്. അവര്‍ക്ക് ആവശ്യമുള്ളത് കാണിച്ച് എന്നെ നെഗറ്റീവ് ആക്കുകയാണെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. ഈ ഷോയെ പറ്റി ഒന്നും അറിയാതെ കയറിയ ഒരാളാണ് താന്‍. അന്ന് കോണ്‍ട്രാക്ട് ഉണ്ടായിരുന്നു എന്നാണ് റോബിന്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി