കടം വാങ്ങിയ മാലയിലെ ഡയമണ്ട് കാണാതായി, അംബാനി കുടുംബത്തെ അറിയുകയുമില്ല: കിം കദാര്‍ഷിയന്‍

അംബാനി കുടുംബത്തെ തനിക്ക് അറിയില്ലെന്ന് അമേരിക്കന്‍ ടെലിവിഷന്‍ താരവും സംരംഭകയുമായ കിം കദാര്‍ഷിയന്‍. സുഹൃത്ത് വഴിയാണ് അംബാനി കല്യാണത്തിന് എത്തിയത് എന്നാണ് കിം പറയുന്നത്. കിം കര്‍ദാഷിയാനും സഹോദരി ക്ലോയി കര്‍ദാഷിയാനും ആയിരുന്നു അംബാനി കല്യാണത്തില്‍ പങ്കെടുക്കാനായി ലോസ് ആഞ്ജലിസില്‍ നിന്നും മുംബൈയിലെത്തിയത്.

ദി കര്‍ദാഷിയാന്‍സ് ഷോയിലാണ് അംബാനിയെ അറിയില്ലെന്നും വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളില്‍ നിന്നും ഡയമണ്ട് അടര്‍ന്നു പോയതായും കിം കദാര്‍ഷിയന്‍ വെളിപ്പെടുത്തിയത്. ”യഥാര്‍ഥത്തില്‍ എനിക്ക് അംബാനിമാരെ അറിയില്ല. ഒരു പൊതുസുഹൃത്ത് വഴിയാണ് വിവാഹത്തിന് എത്തിയത്.”

”അംബാനി കുടുംബത്തിനായി ആഭരണങ്ങള്‍ രൂപകല്‍പന ചെയ്തത് ഞങ്ങളുടെ സുഹൃത്ത് ലോറെയ്ന്‍ ഷ്വാട്സാണ്. അവരുടെ വിവാഹത്തിന് ലോറെയ്ന്‍ പോകുന്നുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. നിങ്ങളെ ക്ഷണിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെന്നും ഞങ്ങളെ അറിയിച്ചു. പിന്നെന്താ പോകാം എന്ന് ഞങ്ങള്‍ മറുപടിയും നല്‍കി.”

”എന്നാല്‍ ആ വിവാഹം അത്ര മനോഹരമായ ഓര്‍മയല്ല സമ്മാനിച്ചത്. വിവാഹത്തിന് അണിയാന്‍ വാങ്ങിയ ഡയമണ്ട് നെക്ലേസിലെ ഒരു ഡയമണ്ട് കാണാതായതോടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടു. ഷ്വാട്സില്‍ നിന്ന് വിവാഹത്തിന് അണിയാനായി കടം വാങ്ങിയ നെക്ലേസിലെ ഒരു ഡയമണ്ട് കാണാതായി. അതൊരു വലിയ മാലയായിരുന്നു.”

”മുത്തുകളും പിയറിന്റെ ആകൃതിയിലുള്ള വലിയ ഡയമണ്ടുകളും തൂങ്ങിക്കിടക്കുന്ന ആകൃതിയിലായിരുന്നു ഡിസൈന്‍. അതില്‍ നിന്ന് ഒരു ഡയമണ്ട് വീണുപോകുകയായിരുന്നു. അത് ചിലപ്പോള്‍ ഞങ്ങളുടെ വസ്ത്രത്തില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടായിരിക്കാം. ഡയമണ്ട് നഷ്ടപ്പെട്ട ദുഃഖത്തില്‍ ആരേയും ആലിംഗനം ചെയ്യാനും സംസാരിക്കാനും പറ്റിയില്ല” എന്നാണ് കിം കദാര്‍ഷിയന്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി