ലാലേട്ടന്‍ ലൊക്കേഷനില്‍ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവര്‍ക്കായി..ഷൂട്ട് കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ: പോസ്റ്റുമായി ജിഷിന്‍

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന വീഡിയോ പങ്കുവെച്ച് സീരിയല്‍ താരം ജിഷിന്‍ മോഹന്‍. “”ലാലേട്ടന്‍ ലൊക്കേഷനില്‍ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവര്‍ക്കായി.. ഷൂട്ട് കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ”” എന്നു തുടങ്ങുന്ന രസകരമായ കുറിപ്പ് പങ്കുവെച്ചാണ് ജിഷിന്റെ പോസ്റ്റ്. തങ്ങള്‍ ശരിക്കും ബംഗാളികളേക്കാള്‍ കൂടുതല്‍ പണിയെടുക്കുന്നുണ്ട് എന്നാണ് ജിഷിന്‍ കുറിച്ചിരിക്കുന്നത്. പെട്ടി ചുമന്ന് കൊണ്ടു പോകുന്ന താരത്തെയും വീഡിയോയില്‍ കാണാം.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

ലാലേട്ടന്‍ ലൊക്കേഷനില്‍ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവര്‍ക്കായി.. ഷൂട്ട് കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ. രാവിലെ 6 മണിക്ക് ഹോട്ടലില്‍ വണ്ടി വരും. 7 മണിയോടു കൂടി മേക്കപ്പ് ഇട്ടു റെഡി ആയി സീനില്‍ നില്‍ക്കും. ചിലപ്പോള്‍ രാത്രി പത്തു മണി വരെയൊക്കെ ഷൂട്ട് നീണ്ടു പോകും. ചിലരൊക്കെ ചോദിക്കാറുണ്ട്. നിങ്ങള്‍ക്കൊക്കെ എന്നാ സുഖമാ, ഒരു പണിയും ഇല്ലല്ലോ എന്ന്. ശരിക്കും ബംഗാളികളെക്കാള്‍ കൂടുതല്‍ പണി എടുക്കുന്നത് നമ്മളാ.

നമ്മളെക്കാള്‍ കൂടുതല്‍ ക്യാമറക്ക് പുറകില്‍ ജോലി ചെയ്യുന്നവരും. രാവിലെ വരുമ്പോള്‍ ചിലപ്പോള്‍ കോസ്റ്റൂമര്‍ പെട്ടി എടുത്തു വെയ്ക്കാന്‍ സഹായിക്കും. ചില ദിവസങ്ങളില്‍ ഇങ്ങനെ സീന്‍ നേരത്തെ കഴിഞ്ഞു പോകുമ്പോള്‍ അവനെ നോക്കിയാല്‍ അവിടെങ്ങും കാണില്ല. പിന്നെന്തു ചെയ്യും വേറാരുടെയും പെട്ടി അല്ലല്ലോ. സ്വന്തം പെട്ടി അല്ലേ. ചുമക്കുന്നതില്‍ യാതൊരു നാണക്കേടും തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അല്ലേ.

കുബേരന്‍ സിനിമയില്‍ രാമാനുജന്‍ അവില്‍ ചാക്കുമായി “സതീര്‍ധ്യോ” എന്ന് വിളിച്ചു നില്‍ക്കുന്ന പോലെ നില്‍ക്കുന്ന കറക്റ്റ് സമയത്ത് നമ്മുടെ മേക്കപ്പ്മാന്‍ വിനോദ് വീഡിയോ പിടിച്ചു. അന്നത്തെ ദിവസം ആവശ്യത്തിലധികം പണി എന്റെ കയ്യില്‍ നിന്നും കിട്ടിയത് കൊണ്ട്, തിരിച്ചു പണി തരാന്‍ അവന്‍ എടുത്ത വീഡിയോയാ. അവന്‍ ഇടുന്നതിനു മുമ്പ് ഞാന്‍ തന്നെ ഇട്ടേക്കാം. അങ്ങനെയിപ്പോ എന്നെ ട്രോളാന്‍ ഒരുത്തനേം ഞാന്‍ സമ്മതിക്കില്ല. എന്നെ ട്രോളാന്‍ ഞാന്‍ തന്നെ മതി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക