'മുഖത്തെ ഭാവം കണ്ടാല്‍ തോന്നും ഞാന്‍ എന്തോ അങ്ങേരെ പീഡിപ്പിക്കാന്‍ പോകുവാണെന്ന്'; റാണ ദഗുബതിക്കൊപ്പം സെല്‍ഫിെയടുത്ത ജിഷിന്‍

റാണ ദഗുബതിക്കൊപ്പം സെല്‍ഫി എടുത്തതിനെ കുറിച്ച് മിനിസ്‌ക്രീന്‍ താരം ജിഷിന്‍ മോഹന്‍. ഒരു അവാര്‍ഡ് നൈറ്റിനിടെ റാണയെ കണ്ടതും സെല്‍ഫി എടുക്കാന്‍ പോയ തന്നെ താരത്തിന്റെ ബോഡിഗാര്‍ഡുമാര്‍ തടഞ്ഞു വെച്ചതിനെ കുറിച്ചുമാണ് ജിഷിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

ഒരു സെല്‍ഫിക്കഥ. ഏതോ ഒരു അവാര്‍ഡ് നൈറ്റ് ആയിരുന്നു. ഈ റാണ ദഗുബതി ഇരുന്നതിന്റെ തൊട്ടു പുറകിലത്തെ നിരയില്‍ ആയിരുന്നു ഞാനും ഇരുന്നത്. ബാഹുബലി കത്തി നില്‍ക്കുന്ന സമയം. ഒരു സെല്‍ഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു ഞാന്‍. ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാര്‍ഡ് മല്ലന്മാരെ കണ്ടപ്പോള്‍ ആ ആഗ്രഹം മനസ്സിലൊതുക്കി വെച്ച് അവിടെ തന്നെ ഇരുന്നു കുറെ നേരം.

ലവന്മാര്‍ അങ്ങോട്ട് തിരിഞ്ഞു നില്‍ക്കുന്ന കാരണം സ്റ്റേജിലെ പെര്‍ഫോമന്‍സുകള്‍ കാണാനും പറ്റുന്നില്ല. ഇവന്മാര്‍ക്ക് അവിടെങ്ങാനും ഇരുന്നു കൂടെ.. ഇവന്മാരുടെ പിന്‍ മസിലുകള്‍ കാണാനാണോ നമ്മളിവിടെ ഇരിക്കുന്നെ .. ഇടവേള വന്ന നിമിഷം. രണ്ടും കല്‍പ്പിച്ച് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു. പ്രതീക്ഷിച്ച പോലെ ബോഡിഗാര്‍ഡ് തടിമാടന്മാര്‍ പിടിച്ചു നിര്‍ത്തി.

അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ തോന്നും ഞാന്‍ എന്തോ അങ്ങേരെ പീഡിപ്പിക്കാന്‍ പോകുവാണെന്ന്. ഒരു അവാര്‍ഡ് നൈറ്റിന്റെ മുന്‍നിര സീറ്റുകളില്‍ ഇരിക്കുന്നവര്‍ സെലിബ്രിറ്റികള്‍ ആയിരിക്കും എന്ന് ഈ മണ്ടന്മാര്‍ക്ക് ഊഹിച്ചു കൂടെ… എവിടെ.. ലവന്മാര്‍ക്ക് മസില്‍ മാത്രമല്ലേ ഉള്ളു.. വിവരമില്ലല്ലോ… ഏതായാലും അങ്ങേര്‍ക്ക് ആ ബോധം ഉണ്ടായിരുന്നു. എന്നെ അടുത്തേക്ക് വിളിച്ച് സെല്‍ഫി എടുക്കാന്‍ സമ്മതിച്ചു.

എന്നാലും എന്റെ പല്‍വാല്‍ദേവാ.. ബാഹുബലിയില്‍ കാളയെ ഒറ്റയ്ക്ക് തറപറ്റിച്ച നിങ്ങള്‍ക്ക് എന്തിനാ മച്ചാനേ ഇത്രേം ബോഡിഗാര്‍ഡ്. എന്തേലും ആവട്ടെ. ഇതോടെ ഞാനൊരു കാര്യം ഉറപ്പിച്ചു. ഞാന്‍ ഏതായാലും ബോഡിഗാര്‍ഡിനെ വെയ്ക്കുന്നില്ല. എന്റെ കൂട്ടുകാര്‍ക്ക് എപ്പോ വേണേലും എന്റടുത്തു വന്നു സെല്‍ഫി എടുക്കാം കേട്ടോ..

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക