ഇങ്ങനെയൊക്കെ പാടാവോ? ജഗദീഷിനോട് പ്രേക്ഷകര്‍

തനതായ ശൈലികള്‍ക്കൊണ്ട് മലയാള സിനിമ കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് ജഗദീഷ്. ഇപ്പോള്‍ തന്റെ “തകര്‍പ്പന്‍” പാട്ടുകള്‍ക്കൊണ്ടും ആരാധകരെ “വിസ്മയി”പ്പിക്കുകയാണ് അദ്ദേഹം. ഏഷ്യാനെറ്റ് ചാനലിലെ കോമഡി പരിപാടിയായ കോമഡി സ്റ്റാര്‍സിലെ ജഡ്ജായ ജഗദീഷ് ആ വേദി തന്നിലെ “ഗായകനെ ഉണര്‍ത്താന്‍” നന്നായി “പ്രയോജന”പ്പെടുത്തുന്നുമുണ്ട്. കോമഡി പരിപാടി ആരംഭിക്കുന്നത് തന്നെ ജഗദീഷിന്റെ പാട്ടിലാണ്.

ജഗഗീഷിന്റെ കോമഡി സ്റ്റാര്‍സിലെ പാട്ടില്‍ ഇതിനു മുമ്പും ട്രോളന്മാര്‍ കൈവച്ചിട്ടുണ്ട്. എന്നിരുന്നാലും തന്നിലെ ഗായകനെ ഉണര്‍ത്താന്‍ വിമര്‍ശമങ്ങള്‍ അവഗണിച്ചുള്ള താരത്തിന്റെ ശ്രമം നല്ലതുതന്നെ. എന്നാല്‍ ഏറ്റവും ഒടുവിലായി ജഗദീഷ് പ്രോഗ്രാമില്‍ പാടിയ പാട്ട് ഇത്തിരി കടന്നു പോയില്ലേ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിലെ “സൊടക്കു മേലെ” എന്ന പാട്ടാണ് ജഗദീഷ് പാടിയത്. ഇങ്ങനെയൊക്കെ ഒരു പാട്ടിനെ കൊല്ലാമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ആന്തോണി ദാസന്റെ മികച്ച സ്വരത്തില്‍ പിറന്ന തകര്‍പ്പന്‍ പാട്ടിനെ പാടി കൊന്ന താരത്തിന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കൊണ്ട് പൊങ്കാലയിട്ടിരിക്കുകയാണ്. പണ്ട് സിനിമയിലെ ജഗദീഷ് എന്ന താരത്തിന്റെ അഭിനയം കണ്ട് പൊട്ടിച്ചിരിച്ചവര്‍ ഇന്ന് അദ്ദേഹത്തിന്റെ പാട്ടിന് മുന്നില്‍ “കൈകൂപ്പുകയാണ്”.

Latest Stories

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി