'പൊടി' അവിടെ നിക്കട്ടെ.. ഡോ. റോബിന്‍ വീണ്ടും ബിഗ് ബോസിലേക്ക്, ഒപ്പം രജിത് കുമാറും? ചര്‍ച്ചയായി പുതിയ പ്രൊമോ

ബിഗ് ബോസ് മലയാളം അഞ്ചാമത്തെ സീസണിന്റെ അമ്പത് എപ്പിസോഡുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഈയവസരത്തില്‍ ബിഗ് ബോസിന്റെ പുതിയൊരു അപ്‌ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്. ”അവര്‍ വീണ്ടും വരുന്നു… കാത്തിരിക്കൂ കളി മാറും…” എന്ന ക്യാപ്ഷനോടെ എത്തിയ പ്രൊമോയാണ് ശ്രദ്ധ നേടുന്നത്.

ഇതോടെ ആരൊക്കെയാണ് തിരികെ വരുന്നത് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മുന്‍കാല സീസണുകളിലെ ശക്തരായ മത്സരാര്‍ത്ഥികളെയാണ് ഈ സീസണില്‍ കൊണ്ടു വരാന്‍ പോകുന്നത്. പ്രൊമോയില്‍ കാണിക്കുന്ന രണ്ട് പേരും ആരാണെന്ന് പ്രേക്ഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.

No description available.

വരാന്‍ പോകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ സീസണില്‍ വന്‍ പ്രേക്ഷക പിന്തുണ ലഭിച്ച ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. മറ്റൊന്ന് രണ്ടാമത്തെ സീസണില്‍ ഏറെ പിന്തുണ ലഭിച്ച രജിത് കുമാറിന്റെ പേരാണ് ഉയരുന്നത്.

റോബിന്റെയും രജിത് കുമാറിന്റെയും രൂപസാദൃശ്യമുള്ള ചിത്രങ്ങളാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അതേസമയം, ഇതാദ്യമായാണ് മലയാളം ബിഗ് ബോസില്‍ മുന്‍ മത്സാര്‍ത്ഥികള്‍ എത്തുന്നത്.

തമിഴ്, ഹിന്ദി ബിഗ് ബോസുകളില്‍ പലതവണ മുന്‍ മത്സരാര്‍ത്ഥികള്‍ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. മലയാളത്തിലും ഈയൊരു രീതി പിന്തുടരുന്നത് ഷോയ്ക്ക് റേറ്റിംഗ് കൂട്ടാനുള്ള മറ്റൊരു തന്ത്രമാണ്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്