14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ദീപിക ഐസിയുവില്‍..; ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ്

നടി ദീപിക കക്കറുടെ ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം. 14 മംണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ഷൊയ്ബ് വ്യക്തമാക്കി. രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്കാണ് ദീപിക വിധേയായത്.

”ഇന്നലെ രാത്രി വിവരമറിയിക്കാന്‍ കഴിഞ്ഞില്ല, ക്ഷമിക്കണം. അതൊരു നീണ്ട ശസ്ത്രക്രിയയായിരുന്നു. അവള്‍ 14 മണിക്കൂര്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. എന്നാല്‍ അല്‍ഹംദുലില്ലാഹ് എല്ലാം ഭംഗിയായി നടന്നു. ദീപിക നിലവില്‍ ഐസിയുവിലാണ്. അവള്‍ക്ക് അല്‍പ്പം വേദനയുണ്ട്, പക്ഷെ മെച്ചപ്പെട്ടു വരികയാണ്. കുഴപ്പമില്ലാതെ പോകുന്നു” എന്നാണ് ഷൊയ്ബ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് ലിവര്‍ കാന്‍സര്‍ സ്ഥിരകീകരിച്ച വിവരം ദീപിക പങ്കുവച്ചത്. ഇതുവരെ അനുഭവിച്ചതില്‍ വച്ച് ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് പോകുന്നതെന്നും കരുത്തോടെ പോസിറ്റീവായി രോഗത്തെ നേരിടാന്‍ പോവുകയാണെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

വയറുവേദന കുറയാതെയായതോടെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തില്‍ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയതെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദീപിക കക്കര്‍. സസുരാല്‍ സിമര്‍ കാ എന്ന സീരിയിലിലൂടെയാണ് നടി ഏറെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് അടക്കമുള്ള നിരവധി ടെലിവിഷന്‍ ഷോകളിലും മ്യൂസിക് വീഡിയോകളിലും ദീപിക വേഷമിട്ടിട്ടുണ്ട്. പല്‍ട്ടന്‍ എന്ന ചിത്രത്തില്‍ കാമിയോ റോളിലും നടി വേഷമിട്ടിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി