'ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞ പോലുണ്ടല്ലോ, ഒരു മിഡില്‍ ക്ലാസ് സ്ത്രീക്ക് ഇത്രയ്ക്ക് ഒരുങ്ങണോ?'; പരിഹാസ കമന്റിന് അശ്വതി ശ്രീകാന്തിന്റെ മറുപടി

അവതാരകയായും നടിയായും മിനിസ്‌ക്രീനില്‍ സജീവമാണ് അശ്വതി ശ്രീകാന്ത്. തനിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം അശ്വതി മറുപടി കൊടുക്കാറുമുണ്ട്. ഒരു പരിഹാസ കമന്റിന് അശ്വതി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

‘ഏയ് ഓട്ടോ മുമെന്റ്’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിന് താഴെയാണ് പരിഹാസ കമന്റ് എത്തിയത്. ഒരു പരിപാടിയ്ക്ക് വേണ്ടി തയ്യാറായ വേഷത്തിലായിരുന്നു അശ്വതി. ആര്‍ഭാടം കുറഞ്ഞ സാരിയും തോളത്തൊരു ബാഗും മിനിമല്‍ ആഭരണങ്ങളുമുള്ള ലുക്കിലാണ് അശ്വതി എത്തിയത്.

”ഈ ചിത്രത്തില്‍ കാണുന്നത് ഒരു മിഡില്‍ ക്ലാസ് സ്ത്രീയല്ലേ? പക്ഷെ മേക്കപ്പ് കണ്ടാല്‍ ഒരു ഫുള്‍ ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞ പോലുണ്ടല്ലോ. മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയും ഒരുക്കം വേണോ? മുഖത്തെ പാടുകള്‍ മറച്ച് ന്യൂഡ് ലിപ്സ്റ്റിക്ക് കൂടി ഇടേണ്ടതല്ലേയുള്ളൂ. ഇത് തീര്‍ത്തും നാടകീയമായി തോന്നുന്നു” എന്നായിരുന്നു കമന്റ്.


ഇതിന് അശ്വതി നല്‍കിയ മറുപടി ഇങ്ങനെയാണ്; ചിത്രത്തില്‍ ഞാന്‍ ഒരു കഥാപാത്രത്തെയും പ്രതിനിധീകരിക്കുന്നില്ല. ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. സന്ദര്‍ഭം ആവശ്യപ്പെട്ടതിന് അനുസരിച്ച് അല്‍പ്പം നാടകീയമാവുകയും ചെയ്തു” എന്നാണ് അശ്വതിയുടെ മറുപടി.

Latest Stories

രാഹുല്‍ ദ്രാവിഡുമായി ഇനി മുന്നോട്ടില്ല, പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, പക്ഷെ..: സംയുക്ത

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദം; കണ്ടക്ടറെ ചോദ്യം ചെയ്ത് തമ്പാനൂര്‍ പൊലീസ്

IPL 2024: ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെ ധോണിയുടേതുമായി താരതമ്യം ചെയ്ത് എബിഡി

പ്ലസ് ടു പാസായ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ അക്കൗണ്ടിലെത്തും; സര്‍ക്കാര്‍ ആനുകൂല്യം ഉപരിപഠനത്തിനായി

അമ്മേ.. ഞാന്‍ പ്ലസ്ടു ഫെയില്‍ അല്ല, പാസ്..; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി

ജയിലില്‍ നിന്നും മുന്‍ പ്രധാനമന്ത്രിയുടെ ഭീഷണി; ഇടപെട്ട് ഇസ്ലാമാബാദ് കോടതി; ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷറയെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

IPL 2024: കടമ്പകൾ ഏറെ, ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ ഇനി ഇതൊക്കെ സംഭവിക്കണം; മുംബൈ ഉൾപ്പെടെ കനിയണം

ടി20 ലോകകപ്പ് 2024: പരിചയസമ്പത്തും പ്രതിഭയും നിറഞ്ഞ ടീമുമായി ശ്രീലങ്ക, സൂപ്പര്‍ താരം മടങ്ങിയെത്തി

IPL 2024: മിസ്റ്റർ കൺസിസ്റ്റന്റ് അവനാണ്, എന്തൊരു പ്രകടനമാണ് ആ താരം ഈ സീസണിൽ നടത്തുന്നത്; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ