ബിഗ് ബോസ് കണ്‍ട്രോള്‍ ചെയ്തിരുന്നത് ഡോക്ടര്‍, വീണ്ടും വിളിച്ച് കയറ്റിയത് സീസണ്‍ 5ല്‍ പവര്‍ നല്‍കാന്‍; അവസാനം എല്ലാവരും ചേര്‍ന്ന് പുറത്താക്കിയെന്ന് റോബിന്റെ ഭാവിവധു ആരതി പൊടി

ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസണ്‍ 4 കണ്‍ട്രോള്‍ ചെയ്തിരുന്നത് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനായിരുന്നുവെന്ന് ഭാവി വധു ആരതി പൊടി. ബിഗ്ഗ് ബോസ്സിന്റെ കണ്‍ട്രോളില്‍ നില്‍ക്കാതായപ്പോഴാണ് അദേഹത്തെ പുറത്താക്കിയത്. ബിഗ് ബോസിന്റെ സ്‌ക്രിറ്റ് അനുസരിച്ചല്ല റോബിന്‍ രാധാകൃഷ്ണന്‍ കളിച്ചതെന്നും ആരതി പറഞ്ഞു.

ബിഗ്ഗ് ബോസ്സ് സീസണ്‍ 4ന്റെ പവര്‍ സീസണ്‍ 5ന് ഇല്ലായിരുന്നു. അത്‌കൊണ്ടാണ് റോബിനെ ആവിശ്യം വന്നത്. തുടര്‍ന്ന് വിളിച്ച് ബിഗ് ബോസ് ഹൗസില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പുറത്താക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞു. റോബിനെ എല്ലാവരും കൂടി ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു. ഡോക്ടറെ അവര്‍ക്ക് ആവശ്യമായിരുന്നുവെന്നും ആരതി പൊടി പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ നിന്നും രണ്ടാം തവണയും പുറത്തായ റോബിന്‍ രാധാകൃഷ്ണനെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയതായിരുന്നു അവര്‍.

ബിഗ് ബോസ് പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നും ക്യാമറകള്‍ തകര്‍ക്കും ബിഗ് ബോസിനെ അടക്കം വെല്ലുവിളിച്ചതോടെയാണ് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്. കഴിഞ്ഞ ബിഗ്ബോസ് സീസണ്‍ 4 മത്സരാര്‍ഥിയായ റോബിന്‍ അതിഥിയായാണ് ഇക്കുറി എത്തിയത്.

പുതിയ വീക്കിലി ടാസ്‌ക് ആയ ‘ബിബി ഹോട്ടല്‍ ടാസ്‌കില്‍’ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് അഖില്‍ തോള്‍ ഉപയോഗിച്ച് ജുനൈസിനെ തള്ളി. കായികമായി ആക്രമിക്കുകയാണ് ഉണ്ടായതെന്നും അതിനാല്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് റോബിന്‍ തട്ടിക്കയറി. തുടര്‍ന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൗസിനുള്ളിലെ സാധനങ്ങള്‍ നശിപ്പിക്കുമെന്നും അദേഹം വെല്ലുവിളിച്ചു.

അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്നം പരിഹരിച്ചുവെന്നറിഞ്ഞ റോബിന്‍ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് അസ്വസ്ഥനായ റോബിന്‍ വീടിനകത്ത് ബഹളം വയ്ക്കുകയും അലറുകയും ചെയ്തു. ”ഞാന്‍ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കില്‍ മാരാരെയും കൊണ്ടേ പോകൂ.” എന്നൊക്കെ റോബിന്‍ വെല്ലുവിളിച്ചു.

ഇതോടെ ബിഗ്ബോസ് റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്നും ഇറക്കി വിടുകയാണ്” എന്ന മുന്നറിയിപ്പോടെ കണ്‍ഫെഷന്‍ റൂമില്‍ നിന്നു തന്നെ ബിഗ് ബോസ് റോബിനെ ഇറക്കിവിടുകയായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി