മനുഷ്യനാണെന്ന പരിഗണന പോലും തന്നില്ല, കെഎസ്ആര്‍ടിസി ബസ് ഡ്രൈവറില്‍ നിന്നും മോശം അനുഭവം..; വീഡിയോയുമായി അപ്‌സരയും റെസ്മിനും

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സീരിയല്‍ താരം അപ്‌സരയും റിയാലിറ്റി ഷോ താരം റെസ്മിന്‍ ഭായിയും. അപകടകരമായ രീതിയില്‍ വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറോട് ഇതിനെ കുറിച്ച് ചോദിക്കാനായി ചെന്നപ്പോള്‍ ദേഹത്തേക്ക് വണ്ടികയറ്റാന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ പങ്കുവച്ച വീഡിയോയില്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നടിമാര്‍ പറയുന്നുണ്ട്.

റെസ്മിന്‍ ഭായിയുടെ വാക്കുകള്‍:

യാത്ര ചെയ്യുന്ന സമയത്ത് ഒരു മോശം അനുഭവം ഉണ്ടായി. വലതുവശം ചേര്‍ന്ന് കാറില്‍ പോയിക്കൊണ്ടിരിക്കെ ഇടത് വശത്ത് നിര്‍ത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. KL 15A2348 എന്ന ബസായിരുന്നു അത്. അപകടം നടക്കേണ്ടതായിരുന്നു. ഞങ്ങള്‍ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. ഞങ്ങള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങി സൈഡില്‍ പോയി മാന്യമായി എന്താണ് കാണിച്ചതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ ഒരക്ഷരം മിണ്ടാതെ ഞാന്‍ നിക്കുന്ന സൈഡ് ചേര്‍ത്ത് വണ്ടിയെടുത്തു. ചെറിയ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. അല്ലെങ്കില്‍ എന്റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ.

അങ്കമാലി ഡിപ്പോയില്‍ പരാതി കൊടുക്കാനായി ഇറങ്ങിയപ്പോള്‍ ഡ്രൈവറോട് ചോദിക്കാന്‍ വീണ്ടും ചെന്നു. അയാള്‍ വീണ്ടും നേരെ എന്നെ ഇടിച്ചിടാന്‍ പാകത്തിന് വണ്ടിയുമായി വന്നു. ഞാന്‍ പെട്ടന്ന് മാറിയപ്പോള്‍ അയാള്‍ വണ്ടിയെടുത്തുകൊണ്ടു പോയി. മനുഷ്യനാണെന്ന പരിഗണന പോലും അയാള്‍ തന്നില്ല. ഞങ്ങള്‍ പരാതി കൊടുത്തിട്ടുണ്ട്. അത് എത്രമാത്രം പോകും എന്നറിയില്ല അതുകൊണ്ടാണ് വീഡിയോ ചെയ്തത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി