'എന്തേലും പറഞ്ഞാല്‍ അത് സെക്‌സ് ആയി പോകും' എന്ന് സംവിധായകന്‍.. 15-ാം വയസില്‍ കാസ്റ്റിങ് കൗച്ച് നേരിട്ടു: നടി അപര്‍ണ പണിക്കര്‍

സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സീരിയല്‍-സിനിമാ താരം അപര്‍ണ പണിക്കര്‍. കാസ്റ്റിങ് കൗച്ചിന് ഇരയാകേണ്ടി വന്ന അനുഭവമാണ് അപര്‍ണ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് 15 വയസ് ഉണ്ടായിരുന്ന സമയത്ത്, തന്നോട് സെക്‌സ് ടോപ്പിക്കുകള്‍ സംസാരിക്കുകയായിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

”എനിക്ക് 15 വയസ് ഉള്ളപ്പോള്‍ ഒരു ഡയറക്ടര്‍, പുള്ളിക്ക് രണ്ട് മക്കള്‍ ഉണ്ട്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പുള്ളി നല്ലൊരു മനുഷ്യന്‍ ആന്നെന്നു. ഒരു ദിവസം പുള്ളി എനിക്ക് മെസേജ് അയച്ചു സംസാരിച്ചു. അന്ന് എനിക്ക് 15 വയസ് അല്ലെ, എനിക്ക് എന്ത് അറിയാനാണ്? ഞാനും തിരിച്ചു സംസാരിച്ചു.”

”ഒടുവില്‍ ഇയാള്‍ എന്നോട് പറയുവാണ്, ‘ഞാന്‍ എന്തേലും പറഞ്ഞാല്‍ അത് സെക്‌സ് ആയി പോകും’ എന്ന്. ഞാന്‍ പുള്ളിക്ക് ടൈപ്പ് ചെയ്തത് തെറ്റി പോയത് ആന്നെന്ന് വിചാരിച്ചു ആ ടോപ്പിക്ക് വിട്ടു. പിന്നെ ഒരു ദിവസവും ഇതുപോലെ സെക്‌സ് ടോപ്പിക്ക് ഇട്ടു. ഞാന്‍ സ്‌പോട്ടില്‍ പറഞ്ഞു ‘ഞാന്‍ ഒരു കേസ് കൊടുത്താല്‍ നിങ്ങള്‍ അകത്താവും, ഞാന്‍ ചോദിക്കുന്ന പൈസയും തരേണ്ടി വരും എന്ന്.”

”ഒരുപക്ഷെ ആ ഡയറക്ടര്‍ ഇത് കാണുന്നുണ്ടേല്‍ ഉറക്കമില്ലാത്ത നാളുകള്‍ ആയിരിക്കും” എന്നാണ് അപര്‍ണ പറയുന്നത്. എന്നാല്‍ സംവിധായകന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തിലും തമിഴിലും ആയി ഏഴോളം സീരിയലുകളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് അപര്‍ണ പണിക്കര്‍. ‘റിബണ്‍’ അടക്കം രണ്ട് സിനിമകളാണ് നടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി