അശോക് കുമാറിന്റെ മരണം; അന്‍പു ചെഴിയാന്‍ കുറ്റക്കാരനെന്ന് ഷംനാ കാസിം; ചെഴിയാനെ പിന്തുണച്ച് ദേവയാനി

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യയാണ് തമിഴകത്തെ പുതിയ വാര്‍ത്തകള്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ ആത്മഹത്യയുടെ കാരണക്കാരന്‍ അന്‍പുചെഴിയാനെന്ന പലിശക്കാരനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ്. ഇതിന് പിന്നാലെ പലിശക്കാരനായ അന്‍പു ചെഴിയാനെതിരെ താരങ്ങള്‍ കൊമ്പു കോര്‍ക്കുന്നു.

“അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക. അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാമെന്നാണ്” ഷംന ട്വിറ്ററില്‍ കുറിച്ചത്.എന്നാല്‍ അന്‍പു ചെഴിയാനെ പിന്തുണച്ച് ദേവയാനിയും ഭര്‍ത്താവും രംഗത്തെത്തിയിട്ടുണ്ട്.

https://twitter.com/shamna_kasim/status/934047406634631168

അതേസമയം താന്‍ അറിയുന്ന അന്‍പുചെഴിയാന്‍ കലര്‍പ്പില്ലാത്ത വ്യക്തിയായിരുന്നുവെന്നാണ് ദേവയാനിയും ഭര്‍ത്താവ് രാജകുമാറും പറയുന്നത്. ദേവയാനി നായികയായ കാതലന്‍പുടന്‍ എന്ന സിനിമയ്ക്കായി അന്‍പുചെഴിയാന്റെ കൈയില്‍ നിന്നും രാജകുമാരന്‍ പണം പലിശയ്ക്കെടുത്തിരുന്നു. “അന്‍പുചെഴിയാന്‍ വളരെ മാന്യനാണ് . ഒട്ടും കലര്‍പ്പില്ലാത്തവന്‍. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം പലിശയ്ക്കെടുത്തിരുന്നു. എന്റെ ചിത്രം പുറത്തിറങ്ങിയശേഷം അത് കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു. എന്റെ വ്യക്തിപരമായ അനുഭവം വച്ച് എനിക്കദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം മുത്താണ്. സംവിധായകന്‍ വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുക. കാരണം ഇവര്‍ ഇരുവരും ദയാലുക്കളും മഹദ് വ്യക്തിത്വങ്ങളുമാണ്” എന്നാണ് ദേവയാനിയും ഭര്‍ത്താവും പറയുന്നത്.

നടനും, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിശാലാണ് ആത്മഹത്യയില്‍ ചെഴിയാന്റെ പങ്ക് സൂചിപ്പിച്ച് ആദ്യം മുന്നോട്ട് വന്നത്. പിന്നാലെ ആത്മഹത്യ കുറിപ്പിലെ സൂചനകള്‍ പ്രകാരം അന്‍പു ചെഴിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest Stories

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍