നഗ്നതയല്ല, ഇത് ആര്‍ട്ട് ആണ്..; ഭാര്യ ബിയാങ്കയുടെ വസ്ത്രധാരണത്തെ പിന്തുണച്ച് റാപ്പര്‍ കാന്യേ വെസ്റ്റ്

ഗ്രാമി പുരസ്‌കാര വേദിയില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വേഷം ധരിച്ചെത്തിയ ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാങ്ക സെന്‍സൊറിയുടെ ദൃശ്യങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. കറുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയ ബിയാങ്ക ഫോട്ടോഗ്രാഫേഴ്‌സിന് മുമ്പില്‍ പോസ് ചെയ്തു കൊണ്ട് മേല്‍വസ്ത്രം മാറ്റുകയായിരുന്നു. ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന രീതിയിലായിരുന്നു ബിയാങ്കയുടെ വസ്ത്രം.

പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിന്റെ ഭാര്യ കൂടിയാണ് ബിയാങ്ക. മോഡലിന്റെ സുതാര്യമായ വസ്ത്രധാരണം ഒരു ഫാഷന്‍ പ്രസ്താവനയാണോ, അതോ വാര്‍ഡ്രോബ് തകരാറാണോ എന്ന ചര്‍ച്ചകള്‍ പെട്ടെന്ന് തന്നെ ഉയര്‍ന്നിരുന്നു. ബിയാങ്കയുടെ വസ്ത്രത്തെ ‘ആര്‍ട്ട്’ എന്നാണ് കാന്യേ വെസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.

https://whatsapp.com/channel/0029VaZslQlAO7RPL1NCF22a

പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്ന ചര്‍ച്ചകളോടാണ് ‘ഇത് ആര്‍ട്ട് ആണ്’ എന്ന് ദ സണ്‍ മാധ്യമത്തോട് ഗായകന്‍ പ്രതികരിച്ചത്. മാത്രമല്ല, ഗ്രാമി ഫങ്ഷന്‍ താനൊരിക്കലും കാണാറില്ലെന്നും അത് വളരെ ബോറിംഗും ഡള്ളുമാണ് എന്നും വെസ്റ്റ് പറഞ്ഞു. എപ്പോഴും റെഡ് കാര്‍പറ്റിലൂടെ നടന്ന് പോകാന്‍ മാത്രമാണ് വെസ്റ്റ് താല്‍പര്യപ്പെട്ടിരുന്നത്.

അതേസമയം, പൊതുവേദിയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് ബിയാങ്കയെയും വെസ്റ്റിനെയും സംഗീത നിശയില്‍ നിന്ന് പുറത്താക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണത്തെ ഗ്രാമിയില്‍ മികച്ച റാപ് സോങ് വിഭാഗത്തില്‍ വെസ്റ്റിന്റെ ഗാനം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസ് ആണ് ഗ്രാമിയുടെ വേദിയായത്. കാലിഫോര്‍ണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന് 1000 ഡോളര്‍ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. അതുകൊണ്ട് തന്നെ ബിയാങ്ക അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു